AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fungus Smuggling Case: കൊവിഡിനേക്കാള്‍ അപകടകാരി; യുഎസ് ഫംഗസ് കള്ളക്കടത്തില്‍ മുന്നറിയിപ്പുമായി വിദഗ്ധന്‍

Smuggling Agroterrorism: ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നിവയില്‍ ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് കാരണമാകുന്ന ഫ്യൂസേറിയം ഗ്രാമിനാരം എന്ന ഫംഗസിനെയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ യുഎസിലേക്ക് കടത്തിയത്.

Fungus Smuggling Case: കൊവിഡിനേക്കാള്‍ അപകടകാരി; യുഎസ് ഫംഗസ് കള്ളക്കടത്തില്‍ മുന്നറിയിപ്പുമായി വിദഗ്ധന്‍
ഗോര്‍ഡന്‍ ജി ചാങ്Image Credit source: Social Media
shiji-mk
Shiji M K | Updated On: 08 Jun 2025 14:47 PM

അപകടകാരിയായ ഫംഗസ് യുഎസിലേക്ക് കടത്തിയ ചൈനീസ് ശാസ്ത്രജ്ഞര്‍ പിടിയിലായതിന് പിന്നാലെ മുന്നറിയിപ്പുമായി ചൈനീസ് വിദഗ്ധന്‍. അമേരിക്ക വിഷയത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കൊവിഡിനേക്കാള്‍ അപകടകരമായ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് ഉന്നതകാര്യ വിദഗ്ധന്‍ ഗോര്‍ഡന്‍ ജി ചാങ് മുന്നറിയിപ്പ് നല്‍കുന്നു.

ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നിവയില്‍ ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് കാരണമാകുന്ന ഫ്യൂസേറിയം ഗ്രാമിനാരം എന്ന ഫംഗസിനെയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ യുഎസിലേക്ക് കടത്തിയത്. സംഭവത്തില്‍ യുന്‍കിങ് ജിയാന്‍, കാമുകന്‍ സുന്‍യോങ് ലിയു എന്നിവര്‍ അറസ്റ്റിലായി.

കാര്‍ഷിക ഭീകരവാദ ആയുധം എന്ന പേരില്‍ അറിയപ്പെടുന്ന ഫംഗസ് ആണിത്. ഈ ഫംഗസ് വിവിധ രാജ്യങ്ങളില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു. ഇത് മനുഷ്യന്മാരിലും വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഫംഗസിനെ കടത്തിയ നടപടി യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്ന് ഗോര്‍ഡന്‍ ജി ചാങ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ യുഎസ് സ്വീകരിച്ചില്ലെങ്കില്‍ കൊവിഡിനേക്കാള്‍ മോശമായ എന്തെങ്കിലും രാജ്യത്തെ ബാധിക്കാനിടയുണ്ടെന്ന് ചാങ് പറഞ്ഞു.

Also Read: Agroterrorism: അപകടകാരിയായ ഫംഗസിനെ അമേരിക്കയിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍

കൊവിഡ് മഹാമാരിക്ക് കാരണമായ വൈറസ് ചൈനീസ് ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്ന് വിവരം. അതിനാല്‍ മറ്റൊരു വൈറസ് അത്തരത്തില്‍ രൂപപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.