AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump- Elon Musk: എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മസ്‌ക്

Donald Trump and Elon Musk Tensions: കാര്യക്ഷമതാ വകുപ്പില്‍ നിന്നും ചുമതലയൊഴിഞ്ഞ മസ്‌ക് ട്രംപിന്റെ നിയമങ്ങളില്‍ ഒന്നായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. വെറുപ്പുളവാക്കും വിധം മ്ലേച്ഛമെന്നായിരുന്നു മസ്‌ക് ബില്ലിനെ വിശേഷിപ്പിച്ചത്.

Donald Trump- Elon Musk: എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മസ്‌ക്
എലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ് Image Credit source: PTI
shiji-mk
Shiji M K | Published: 07 Jun 2025 18:51 PM

വാഷിങ്ടണ്‍: എപ്സ്റ്റീന്‍ ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുണ്ടെന്ന് അവകാശപ്പെടുന്ന എക്‌സ് പോസ്റ്റ് പിന്‍വലിച്ച് ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക്. ട്രംപുമായി രമ്യതയിലെത്തി എത്തി എന്ന സൂചനയാണ് മസ്‌കിന്റെ നീക്കം നല്‍കുന്നത്.

ജെഫ്രി എപ്‌സറ്റീനെതിരായ ലൈംഗികാരോപണ ഫയുകളില്‍ ട്രംപിന്റെ പേരുമുണ്ടെന്നായിരുന്നു മസ്‌ക് ആരോപിച്ചത്. എപ്‌സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തതിന് കാരണം ട്രംപിന്റെ പേരുള്ളത് കൊണ്ടാണെന്നും സത്യം ഒരു ദിവസം പുറത്തുവരുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

ഉന്നത രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്നതാണ് ജെഫ്രി എപ്സ്റ്റീനെതിരായ കേസ്. ഈ കേസില്‍ മറ്റ് പ്രമുഖരോടൊപ്പം ട്രംപിനും പങ്കുണ്ടെന്നാണ് മസ്‌കിന്റെ ആരോപണം.

കാര്യക്ഷമതാ വകുപ്പില്‍ നിന്നും ചുമതലയൊഴിഞ്ഞ മസ്‌ക് ട്രംപിന്റെ നിയമങ്ങളില്‍ ഒന്നായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. വെറുപ്പുളവാക്കും വിധം മ്ലേച്ഛമെന്നായിരുന്നു മസ്‌ക് ബില്ലിനെ വിശേഷിപ്പിച്ചത്. ഇതോടെ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്ന് ട്രംപും പറഞ്ഞിരുന്നു.

മസ്‌കും താനും തമ്മിലുണ്ടായിരുന്നത് വളരെ നല്ല ബന്ധമായിരുന്നു. എന്നാല്‍ ഇനി അതുണ്ടാകുമോ എന്ന് അറിയില്ല. മറ്റാരെക്കാളും ആ ബില്ലിലെ വിവരങ്ങള്‍ മസ്‌കിനറിയാം. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അദ്ദേഹത്തിന് പ്രശ്‌നമായിരിക്കുന്നു എന്ന് ട്രംപ് പറഞ്ഞു.

Also Read: Donald Trump vs Elon Musk: ‘ജെഫ്രി എപ്സ്റ്റൈൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരും’; ആരോപണവുമായി മസ്ക്

എന്നാല്‍ ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ തിരിച്ചടിച്ച് മസ്‌ക്. താന്‍ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നു എന്നാണ് മസ്‌ക് പറഞ്ഞത്. ട്രംപ് തന്നോട് കാണിച്ചത് അങ്ങേയറ്റത്തെ നന്ദി കേടാണെന്നും മസ്‌ക് പറഞ്ഞിരുന്നു.