AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hiker Death: സെൽഫി എടുക്കാൻ സുരക്ഷാ കയർ അഴിച്ചു; ഹൈക്കറിന് ദാരുണാന്ത്യം

Hiker falls to death in China: ഐസിൽ നടക്കാൻ ഉപയോഗിക്കുന്ന പാദരക്ഷയിലെ ക്രാംപോണിൽ തട്ടി വഴുതിയതാകാം അപകടത്തിന് കാരണമായതെന്നും കരുതുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Hiker Death: സെൽഫി എടുക്കാൻ സുരക്ഷാ കയർ അഴിച്ചു; ഹൈക്കറിന് ദാരുണാന്ത്യം
Hiker deathImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 07 Oct 2025 | 12:36 PM

സെൽഫി അടുക്കുന്നതിന് വേണ്ടി സുരക്ഷാ കയർ അഴിച്ചുമാറ്റിയ ഹാക്കറിന് ദാരുണാന്ത്യം. ചൈനയിലെ സിചുവാനിലെ നാമ കൊടുമുടിയിൽ കയറുന്നതിനിടെ ഫോട്ടോയെടുക്കാൻ തന്റെ സുരക്ഷാ കയർ അഴിച്ചുമാറ്റിയ 31 വയസ്സുകാരൻ ഹോങ് എന്നയാളാണ് മരിച്ചത്.

2025 സെപ്റ്റംബർ 25-നാണ് ഗോങ്ഗ പർവതനിരയുടെ മൗണ്ട് നാമയിൽ വെച്ചാണ് അപകടം നടന്നത്. ഒരു ഹൈക്കിംഗ് സംഘത്തിൻ്റെ ഭാഗമായിരുന്നു ഹോങ്. സെൽഫികൾക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഹോങ് തന്റെ സുരക്ഷാ രേഖ അഴിച്ചുമാറ്റിയത്.
മറ്റുള്ളവർ കണ്ടുനിൽക്കെ, ഹോങ്ങിന് നിയന്ത്രണം നഷ്ടപ്പെടുകയും ഐസ് നിറഞ്ഞ മലഞ്ചെരുവിലൂടെ ഏകദേശം 200 മീറ്ററോളം താഴേക്ക് തെന്നി നീങ്ങുകയുമായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോങ്ങിൻ്റെ ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ഫോട്ടോ എടുക്കുന്നതിനായി മറ്റുള്ളവരെ സഹായിക്കാനാണ് ഇദ്ദേഹം റോപ്പ് അഴിച്ചുമാറ്റിയത്. ഐസിൽ നടക്കാൻ ഉപയോഗിക്കുന്ന പാദരക്ഷയിലെ ക്രാംപോണിൽ തട്ടി വഴുതിയതാകാം അപകടത്തിന് കാരണമായതെന്നും കരുതുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 200 മീറ്റർ താഴെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

വിഡിയോ:

 

പർവതാരോഹണത്തിന് ആവശ്യമായ അനുമതികളോ യാത്രാ വിവരങ്ങളോ അധികൃതരെ അറിയിക്കാതെയാണ് സംഘം യാത്ര നടത്തിയതെന്നും ക്രാംപോണുകൾ അഴിച്ചുമാറ്റാതിരിക്കുകയും കയർ അഴിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.