African King’s airport Arrival: ഭാര്യമാർ 15, കുട്ടികൾ 30, പരിചാരകർ 100… എയർപോർട്ടിനെ ഇളക്കിമറിച്ച് ആഫ്രിക്കൻ രാജാവിന്റെ വരവ്
African King's Grand Arrival Locks Down Abu Dhabi Airport: രാജാവിൻ്റെ ആഡംബരപൂർണ്ണമായ അകമ്പടി കാരണം വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലെ പ്രവർത്തനങ്ങളാണ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത്.
അബുദാബി: ഒരു വിമാനത്താവളത്തെ മുഴുവൻ ഇളക്കി മറിച്ച്, ഒരു രാജാവിന്റെ വരവ്… അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. എസ്വതിനി (സ്വാസിലാൻഡ്) രാജാവായ കിംഗ് മസ്വാതി III അബുദാബി വിമാനത്താവളത്തിൽ എത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രാജാവിൻ്റെ ആഡംബരപൂർണ്ണമായ അകമ്പടി കാരണം വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലെ പ്രവർത്തനങ്ങളാണ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത്. ഇതിലും രസകരമായ മറ്റൊരു കാര്യം രാജാവിൻ്റെ സ്വകാര്യ ജെറ്റിൽ 15 ഭാര്യമാർ, 30 മക്കൾ, നൂറോളം ജോലിക്കാർ എന്നിവർ ഉൾപ്പെട്ട വൻ സംഘമുണ്ടായിരുന്നു എന്നതാണ്.
ALSO READ: ‘സമയം പ്രധാനം, വേഗം വേണം, അല്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിൽ ‘; മുന്നറിയിപ്പ് നൽകി ട്രംപ്
ആഫ്രിക്കയിലെ അവശേഷിക്കുന്ന അവസാനത്തെ സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന എസ്വതിനിയുടെ ഭരണാധികാരിയാണ് കിംഗ് മസ്വാതി III. മസ്വാതിയുടെ പിതാവ് അന്തരിച്ച കിംഗ് സോബുസ II-ന് 70-ൽ അധികം ഭാര്യമാരും 210 മക്കളും ആയിരത്തോളം പേരക്കുട്ടികളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 1986-ൽ സിംഹാസനസ്ഥനായ കിംഗ് മസ്വാതി III-ന് 30-ൽ അധികം ഭാര്യമാരും 35-ൽ അധികം മക്കളും ഉണ്ടെന്നാണ് കരുതുന്നത്. ഒരു ബില്യൺ ഡോളറിൽ അധികം ആസ്തിയുള്ള ഇദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഭരണാധികാരികളിൽ ഒരാളാണ്. സാമ്പത്തിക ചർച്ചകൾക്കായാണ് രാജാവ് അബുദാബിയിൽ എത്തിയത്.
എസ്വതിനിയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുമ്പോൾ, രാജാവ് ഇത്രയും ആഡംബര ജീവിതം നയിക്കുന്നതിനെതിരെ ഈ സംഭവം വിമർശനങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്.
ഓരോ വർഷവും നടക്കുന്ന പരമ്പരാഗതമായ ‘റീഡ് ഡാൻസ്’ ചടങ്ങിൽ വെച്ച് രാജാവ് പുതിയ ഭാര്യയെ തിരഞ്ഞെടുക്കുന്നത്. യുഎഇയിലേക്കുള്ള കിംഗ് മസ്വാതി III-ൻ്റെ ഈ യാത്ര, അദ്ദേഹത്തിൻ്റെ അമിതമായ ധൂർത്തും രാജ്യത്തെ സാമ്പത്തിക പ്രയാസങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഒരിക്കൽക്കൂടി ആഗോള ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ.