Diwali 2025 US: ഇന്ത്യക്കാർക്ക് ആർമാദിക്കാം; ചരിത്ര പ്രഖ്യാപനം! കാലിഫോർണിയ ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ബില്ലിൽ ഒപ്പുവെച്ചു
California Diwali 2025 official holiday: ദീപാവലിക്ക് ഔദ്യോഗികമായി അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റായി കാലിഫോർണിയ. കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പുവച്ചു.
കാലിഫോർണിയ: ചരിത്ര പ്രഖ്യാപനവുമായി യുഎസ് സ്റ്റേറ്റ് കാലിഫോർണിയ. ദീപാവലിക്ക് ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ചു. ഇതോടെ ദീപാവലിക്ക് ഔദ്യോഗികമായി അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റായി കാലിഫോർണിയ. കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പുവച്ചു. കൂടാതെ സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവും അനുവദിക്കും. പൊതുവിദ്യാലയങ്ങൾക്കും കമ്മ്യൂണിറ്റി കോളേജുകൾക്കും ദീപാവലി അവധി നൽകാൻ സാധിക്കും. സർക്കാർ ജീവനക്കാരെ സംബന്ധിച്ചും ഇത് സന്തോഷം നൽകുന്ന പ്രഖ്യാപനമാണ്. കാരണം അവർക്ക് ഇത് ഓപ്ഷണൽ ലീവായി എടുക്കാവുന്നതാണ്.
ഇന്ത്യൻ വംശജരുടെ വലിയൊരു സമൂഹം താമസിക്കുന്ന അമേരിക്കയിലെ സംസ്ഥാനമാണ് കാലിഫോർണിയ. ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചത് കാലിഫോർണിയയിലെ ഇന്ത്യൻ വംശജരെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന വാർത്തയാണ്. ഈ തീരുമാനത്തെ ഇന്ത്യൻ പ്രവാസികളും അമേരിക്കയിലെ ഇന്ത്യക്കാരായ ഹിന്ദു വിശ്വാസികളും ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ്.
അമേരിക്കയിൽ വൈവിധ്യമാർന്ന സംസ്കാരങ്ങളെ അംഗീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് കമ്മ്യൂണിറ്റി നേതാക്കൾ പ്രതികരിച്ചു. ദീപാവലി സംസ്ഥാനതലത്തിൽ ഔദ്യോഗിക അവധി ദിവസമായി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സംസ്ഥാനമാണ് കാലിഫോർണിയ. നേരത്തെ പെൻസിൽവാനിയയും കണക്ടിക്കട്ടും ദീപാവലി ദിനം സംസ്ഥാന അവധിയായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ പ്രമുഖ നഗരമായ ന്യൂയോർക്ക് സിറ്റിയിലും ദീപാവലിക്ക് പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അതേസമയം ഈ വർഷം ഒക്ടോബർ 20നാണ് ദീപാവലി ആഘോഷിക്കുന്നത്. രാജ്യമൊട്ടാകെ ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ 20ന് രാത്രി 7 മണിക്കും എട്ടു മണിക്കും ഇടയിലാണ് ലക്ഷ്മിപൂജ നടത്തേണ്ടത്. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കുമേൽ അറിവിന്റെയും തിന്മയ്ക്കുമേൽ നന്മയുടെയും വിജയത്തെ ആഘോഷിക്കുന്ന ദിനമായാണ് ദീപാവലിയെ കണക്കാക്കുന്നത്. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.