AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tarique Rahman: ‘ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്നു, രാജ്യം ഉടന്‍ സന്ദര്‍ശിക്കും’

India-Bangladesh Relation: ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സഹകരണം ഉണ്ടാക്കുക എന്നതിനാണ് റഹ്‌മാന്‍ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യയെന്നും കബീര്‍ പറഞ്ഞു.

Tarique Rahman: ‘ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്നു, രാജ്യം ഉടന്‍ സന്ദര്‍ശിക്കും’
ഹുമയൂണ്‍ കബീര്‍Image Credit source: PTI
Shiji M K
Shiji M K | Published: 14 Feb 2026 | 07:50 PM

ധാക്ക: ഇന്ത്യയുമായി ആഗ്രഹിക്കുന്നത് വളരെ നല്ല ബന്ധമാണെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ അടുത്ത അനുയായി ഹുമയൂണ്‍ കബീര്‍. അയല്‍രാജ്യമായ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കും വ്യാപാരത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സഹകരണം ഉണ്ടാക്കുക എന്നതിനാണ് റഹ്‌മാന്‍ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യയെന്നും കബീര്‍ പറഞ്ഞു. എന്നാല്‍ എന്നായിരിക്കും ഇന്ത്യ സന്ദര്‍ശനം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലേക്ക് ബംഗ്ലാദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തിന് എത്തുന്നതും അവിടെ നിന്ന് തിരിച്ചും സമാനമായി സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു മേഖലയില്‍ ഒതുങ്ങിനില്‍ക്കാതെ എല്ലാ ജനങ്ങളിലേക്കും ഈ ബന്ധത്തിന്റെ കണ്ണികള്‍ വ്യാപിപ്പിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയും ഷെയ്ഖ് ഹസീനയും തമ്മിലുണ്ടായിരുന്നത് വണ്‍വേ ബന്ധമായിരുന്നു. അതിനെ വളരെ മോശമായാണ് ആളുകള്‍ കണ്ടത്. രാജ്യ കേന്ദ്രീകൃതമായ വിദേശനയത്തില്‍ നിന്നോ രാജ്യത്തെ ആശ്രയിച്ചുള്ള വിദേശനയത്തില്‍ നിന്നോ തങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും കബീര്‍ വ്യക്തമാക്കി.

Also Read: US Iran Tension: ഇറാന് മേൽ സമ്മർദ്ദം മുറുക്കി ട്രംപ്; യുഎസിന്റെ രണ്ടാമത്തെ യുദ്ധക്കപ്പലും മിഡിൽ ഈസ്റ്റിലേക്ക്

അതേസമയം, പാകിസ്ഥാനോട് കൂടുതല്‍ അടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് സാധാരണമാണെന്നായിരുന്നു കബീറിന്റെ മറുപടി. മേഖലയിലെ ബന്ധം സാധാരണ നിലയിലാക്കേണ്ടതുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ കണക്കിലെടുക്കാതെ പക്ഷം പിടിക്കുക എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Follow Us