AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: മോദിക്ക് ദക്ഷിണാഫ്രിക്കയില്‍ ഊഷ്മള സ്വീകരണം; ജി20യില്‍ ‘വസുധൈവ കുടുംബം’ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി

PM Modi in South Africa: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വെള്ളിയാഴ്ച ഇന്ത്യൻ വംശജരായ ടെക് സംരംഭകരുമായും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംസാരിച്ചു

PM Modi: മോദിക്ക് ദക്ഷിണാഫ്രിക്കയില്‍ ഊഷ്മള സ്വീകരണം; ജി20യില്‍ ‘വസുധൈവ കുടുംബം’ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി
മോദിക്ക് ലഭിച്ച സ്വീകരണം Image Credit source: x.com/narendramodi
jayadevan-am
Jayadevan AM | Published: 22 Nov 2025 08:29 AM

ജോഹന്നാസ്ബർഗ്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വെള്ളിയാഴ്ച ഇന്ത്യൻ വംശജരായ ടെക് സംരംഭകരുമായും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംസാരിച്ചു. പ്രധാന ആഗോള വിഷയങ്ങളിൽ ലോക നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നുവെന്ന് മോദി പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിലും വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും എല്ലാവർക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി.

ജോഹന്നാസ്ബർഗിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ചെങ്കോട്ട ഭീകരാക്രമണത്തിലും നിരവധി ഇന്ത്യൻ ഉംറ തീർത്ഥാടരുടെ മരണത്തിനിടയാക്കിയ സൗദി അറേബ്യയിലെ ബസ് അപകടത്തിലും ആന്റണി അൽബനീസ് അനുശോചനം അറിയിച്ചു.

ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. നാസ്പേഴ്‌സ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ചെയർമാൻ കൂസ് ബെക്കറുമായും മോദി ചര്‍ച്ച നടത്തി. മോദിയുടെ അറിവ് തന്നെ അത്ഭുതപ്പെടുത്തിയതായി ബെക്കർ പറഞ്ഞു.

Also Read: PM Modi: ‘ജൈവകൃഷിക്ക് എന്നും ഹൃദയത്തിലാണ് സ്ഥാനം, രാജ്യത്തിന്റെ കാര്‍ഷിക മേഖല കടന്നുപോകുന്നത് വലിയ പരിവര്‍ത്തനത്തിലൂടെ’

വസുധൈവ കുടുംബകം

ജി20 ഉച്ചകോടിയില്‍ ‘വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ദര്‍ശനം അവതരിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജി20 ഉച്ചകോടി നടക്കുന്നത് ഇതാദ്യമായാണ്. ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ഉൾപ്പെടെയുള്ള നേതാക്കളുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ.

ഐബിഎസ്എ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ‘ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20 യുടെ പ്രമേയം.

മോദിക്ക് ലഭിച്ച സ്വീകരണം