AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India-Pakistan: ‘സ്വന്തം രാജ്യത്ത് ബോംബിട്ട് കഴിഞ്ഞ് സമയം കിട്ടിയാല്‍ സമ്പദ്‌വ്യവസ്ഥയൊക്കെ ഒന്ന് നേരെയാക്കൂ’

Pakistan Internal Bombing: ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്‌വരയിലെ മത്രെ ദാര ഗ്രാമത്തിലാണ് സ്വന്തം പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാന്‍ ബോംബാക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 സാധാരണക്കാര്‍ അന്ന് കൊല്ലപ്പെട്ടു.

India-Pakistan: ‘സ്വന്തം രാജ്യത്ത് ബോംബിട്ട് കഴിഞ്ഞ് സമയം കിട്ടിയാല്‍ സമ്പദ്‌വ്യവസ്ഥയൊക്കെ ഒന്ന് നേരെയാക്കൂ’
യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ Image Credit source: X
shiji-mk
Shiji M K | Published: 24 Sep 2025 14:02 PM

വാഷിങ്ടണ്‍: സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബെറിഞ്ഞ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സ്വന്തം ജനതയ്ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തെ ഐക്യാരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ അപലപിച്ചു. സ്വന്തം ജനതയെ സംരക്ഷിക്കുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പറഞ്ഞു.

”ഞങ്ങളുടെ ഭൂമി മോഹിക്കുന്നതിന് പകരം, നിങ്ങള്‍ നിയമവിരുദ്ധമായി കയ്യേറിയ ഇന്ത്യന്‍ മണ്ണ് വിട്ടുപോകുന്നതാണ് നല്ലത്. തീവ്രവാദം കയറ്റുമതി ചെയ്യുന്നതിനും, ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്നതിനും, സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബിട്ട് കൊല്ലുന്നതിനുമിടയില്‍ അവര്‍ക്ക് സമയം കണ്ടെത്താനായാല്‍, ജീവന്‍രക്ഷാ സംവിധാനത്തിന്റെ പിന്‍ബലത്തോടെ നിലനില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥ, സൈനിക മേധാവിത്വത്താല്‍ സ്തംഭിച്ച ഭരണകൂടം, പീഡനത്താല്‍ കറപുരണ്ട മനുഷ്യാവകാശങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്,” എന്ന് ത്യാഗി യുഎന്‍എച്ച്ആര്‍സിയുടെ 60ാം സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യങ്ങള്‍ക്കുള്ള അധികാരങ്ങള്‍ വര്‍ധിക്കുന്നതിലെ ആശങ്കയും ത്യാഗി സമ്മേളനത്തില്‍ പങ്കുവെച്ചു. കൗണ്‍സിലിന്റെ പ്രധാന അധികാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം, പക്ഷപാതത്തെ കുറിച്ചുള്ള ധാരണകളാണ് ശക്തിപ്പെടുത്തുന്നത്. ചില രാജ്യങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലോകം നേരിടുന്ന വെല്ലുവിളികളില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: H1 B Visa: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്

അതേസമയം, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്‌വരയിലെ മത്രെ ദാര ഗ്രാമത്തിലാണ് സ്വന്തം പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാന്‍ ബോംബാക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 സാധാരണക്കാര്‍ അന്ന് കൊല്ലപ്പെട്ടു. ചൈനീസ് നിര്‍മ്മിത ജെ-17 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. എട്ട് ചൈനീസ് നിര്‍മ്മിത എല്‍എസ്-6 ബോംബുകള്‍, ലേസര്‍ ഗൈഡഡ് പ്രിസിഷന്‍ യുദ്ധോപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.