India Pakistan Tensions: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി ചൈന

China Supports Pakistan After Violated Ceasefire: പാകിസ്ഥാന്റെ പരമാധികാരം, സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബീജിങ് ഇസ്ലാമാബാദിനൊപ്പം നില്‍ക്കുമെന്നാണ് വാങ് യി പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കി.

India Pakistan Tensions: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി ചൈന

ഇഷാഖ് ദാര്‍, വാങ് യി

Updated On: 

11 May 2025 | 06:11 AM

ന്യൂഡല്‍ഹി: ഇന്ത്യയുമായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ പാകിസ്ഥാന് പിന്തുണ അറിയിച്ച് ചൈന. തങ്ങള്‍ പാകിസ്ഥാനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം.

പാകിസ്ഥാന്റെ പരമാധികാരം, സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബീജിങ് ഇസ്ലാമാബാദിനൊപ്പം നില്‍ക്കുമെന്നാണ് വാങ് യി പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ കുറിച്ചും നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇരു മന്ത്രിമാരും സംസാരിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാന്റെ സംയമനത്തെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയതിനെയും ചൈന അഭിനന്ദിക്കുന്നുവെന്ന് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളോടൊപ്പം ചൈന ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇഷാഖ് ദാറിന്റെ എക്‌സ് പോസ്റ്റ്‌

അതേസമയം, പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ വിദേശകാര്യ സെക്രട്ടറി മിക്രം മിസ്രി സേനകള്‍ക്ക് നിര്‍ദേശം നല്‍കി.

Also Read: Pakistan Ceasefire Violation: വെടിനിർത്തൽ ധാരണ, പിന്നാലെ പ്രകോപനം; പാകിസ്ഥാനെ വിശ്വസിക്കാമോ?

പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വൈകി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധാരണ തെറ്റിച്ച പാകിസ്ഥാന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us
Related Stories
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്