AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US economy: യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നത് ഇന്ത്യക്കാർ! ഞെട്ടിച്ച് പഠനം

Economic Contributions of Indians in US: ഒരു ശരാശരി ഇന്ത്യൻ കുടിയേറ്റക്കാരനും അദ്ദേഹത്തിന്റെ പിൻഗാമികളും ചേർന്ന് 30 വർഷം കൊണ്ട് യുഎസ് സർക്കാരിന്റെ ദേശീയ കടത്തിൽ ഏകദേശം 14 കോടിയിലധികം രൂപയിലധികം കുറവാണ് വരുത്തുന്നത്. എച്ച്-1ബി വിസക്കാരാണ് ഇതിൽ മുൻപന്തിയിൽ.

US economy: യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നത് ഇന്ത്യക്കാർ! ഞെട്ടിച്ച് പഠനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 25 Oct 2025 22:10 PM

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യൻ കുടിയേറ്റക്കാർ നൽകുന്ന സംഭാവനകൾ എത്രത്തോളം വലുതാണെന്ന് അടിവരയിടുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. മാൻഹട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം കോടികളുടെ ലാഭമാണ് ഇത്തരത്തിൽ യുഎസിന് ലഭിക്കുന്നത്. ഒരു ശരാശരി ഇന്ത്യൻ കുടിയേറ്റക്കാരനും അദ്ദേഹത്തിന്റെ പിൻഗാമികളും ചേർന്ന് 30 വർഷം കൊണ്ട് യുഎസ് സർക്കാരിന്റെ ദേശീയ കടത്തിൽ ഏകദേശം 14 കോടിയിലധികം രൂപയിലധികം കുറവാണ് വരുത്തുന്നത്. എച്ച്-1ബി വിസക്കാരാണ് ഇതിൽ മുൻപന്തിയിൽ.

ഇന്ത്യക്കാർ നൽകുന്ന നികുതികളും, അവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി വരുന്ന കുറഞ്ഞ ചിലവുകളുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.വിദ്യാഭ്യാസ യോഗ്യത, പ്രായം, ഉയർന്ന വേതനം എന്നിവ കാരണം ഇന്ത്യൻ കുടിയേറ്റക്കാർ കൂടുതൽ നികുതി അടയ്ക്കുകയും താരതമ്യേന കുറഞ്ഞ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഈ വലിയ സാമ്പത്തിക ലാഭത്തിന് പിന്നിൽ.

ഇന്ത്യൻ കുടിയേറ്റക്കാരുടെ ഉയർന്ന സാമ്പത്തിക സ്വാധീനത്തിന് പിന്നിലെ പ്രധാന കാരണം, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുഎസിലേക്ക് കുടിയേറാൻ അവസരം നൽകുന്ന എച്ച്-1ബി വിസ പദ്ധതിയാണ്. അനുവദിക്കപ്പെടുന്ന എച്ച്-1ബി വിസകളിൽ 70 ശതമാനത്തിലധികവും ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. റിപ്പോർട്ട് പ്രകാരം, ഒരു എച്ച്-1ബി വിസ ഉടമ 30 വർഷം കൊണ്ട് യുഎസ് ജിഡിപിയിൽ 500,000 ഡോളർ വരെ വർദ്ധിപ്പിക്കുകയും ദേശീയ കടത്തിൽ 2.3 മില്യൺ ഡോളർ കുറവ് വരുത്തുകയും ചെയ്യുന്നു.

അതിനാൽ, എച്ച്-1ബി വിസ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ദോഷമുണ്ടാക്കുമെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. ഈ പദ്ധതി അവസാനിപ്പിച്ചാൽ 30 വർഷം കൊണ്ട് യുഎസിന്റെ ദേശീയ കടം 4 ട്രില്യൺ ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.