AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India-Pakistan: ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തിട്ട് കാര്യമൊന്നുമില്ല, പാകിസ്ഥാന്‍ തോല്‍ക്കും; മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

John Kiriakou on Pakistan-India War: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ ഒരു ഗുണവും ഉണ്ടാകില്ല. കാരണം എപ്പോഴും പാകിസ്ഥാനികള്‍ തോല്‍ക്കും. ഞാന്‍ ആണവായുധത്തെ കുറിച്ചല്ല സംസാരിക്കുന്നത്, മറിച്ച് പരമ്പരാഗത യുദ്ധത്തെ കുറിച്ചാണ്.

India-Pakistan: ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തിട്ട് കാര്യമൊന്നുമില്ല, പാകിസ്ഥാന്‍ തോല്‍ക്കും; മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍
സുരക്ഷാ സേനകൾImage Credit source: PTI
Shiji M K
Shiji M K | Published: 26 Oct 2025 | 06:40 AM

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ഏത് യുദ്ധത്തിലും പാകിസ്ഥാന്‍ തോല്‍ക്കുമെന്ന് മുന്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജോണ്‍ കിരിയാക്കോ. ഇന്ത്യയുമായുള്ള യുദ്ധത്തില്‍ പാകിസ്ഥാന് നയപരമായ നിഗമനത്തിലെത്തേണ്ടത് ഉണ്ടെന്നും കിരിയോക്ക് പറഞ്ഞു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം രണ്ട് രാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുമെന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിശ്വസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ ഒരു ഗുണവും ഉണ്ടാകില്ല. കാരണം എപ്പോഴും പാകിസ്ഥാനികള്‍ തോല്‍ക്കും. ഞാന്‍ ആണവായുധത്തെ കുറിച്ചല്ല സംസാരിക്കുന്നത്, മറിച്ച് പരമ്പരാഗത യുദ്ധത്തെ കുറിച്ചാണ്. ഇന്ത്യക്കാരെ നിരന്തരം പ്രകോപിപ്പിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല, കിരിയോക്കോ എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, 2019ലെ ബാലകോട്ട് സ്‌ട്രൈക്കുകള്‍, ഈ വര്‍ഷം ഏപ്രിലില്‍ 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യ പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷമുള്ള തിരിച്ചടി മുതല്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് 2002ല്‍ യുഎസ് പ്രതീക്ഷിച്ചിരുന്നു. അതോടെ പാകിസ്ഥാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ യുഎസ് ആരംഭിച്ചിരുന്നു. ഇസ്ലാമാബാദിലെ ആണവായുധ ശേഖരം പെന്റഗണ്‍ നിയന്ത്രിക്കുന്നുണ്ടെന്ന അനൗദ്യോഗികമായി തനിക്ക് ലഭിച്ച വിവരവും കിരിയോക്കോ പങ്കുവെച്ചു.

Also Read: US economy: യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നത് ഇന്ത്യക്കാർ! ഞെട്ടിച്ച് പഠനം

പാകിസ്ഥാനില്‍ അണുബോംബ് നിര്‍മ്മിച്ച അബ്ദുള്‍ ഖദീര്‍ ഖാനെ യുഎസിന് കൊലപ്പെടുത്താമായിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വെറുതെ വിട്ടതെന്നും കിരിയോക്കോ പറഞ്ഞു.