AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: അമേരിക്കയിലെ വാൾ സ്ട്രീറ്റിൽ ഇന്ത്യക്കാരുടെ വിവാഹാഘോഷം; വൈറലായി വീഡിയോ

Wedding Celebration Viral Video: നാനൂറ് പേർ പങ്കെടുത്ത ആഘോഷത്തിൽ ലഹങ്ക അണിഞ്ഞ വധുവും ഷെർവാണി ധരിച്ച വരനും വാൾ സ്ട്രീറ്റിൽ ഡിജെ സോങ്ങിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നത് കാണാം.

Viral Video: അമേരിക്കയിലെ വാൾ സ്ട്രീറ്റിൽ ഇന്ത്യക്കാരുടെ വിവാഹാഘോഷം; വൈറലായി വീഡിയോ
Viral Video
sarika-kp
Sarika KP | Updated On: 30 May 2025 17:06 PM

സോഷ്യൽ മീഡിയയിൽ ഒരു ഇന്ത്യൻ വിവാഹാഘോഷമാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ വിവാഹം നടക്കുന്നത് അങ്ങ് അമേരിക്കയിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ വാൾ സ്ട്രീറ്റിൽ. പരമ്പരാ​ഗത ഇന്ത്യൻ വസ്ത്രങ്ങൾ‍ ധരിച്ച് വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി തെരുവിലൂടെ പാട്ടും നൃത്തവുമായി നടക്കുന്നവരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമായിരിക്കുന്നത്.

ഡിജെയും പാട്ടുമായി അതിഥികൾ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നാനൂറോളം പേരാണ് വിവാഹത്തിന് പങ്കെടുത്ത് തെരുവിലൂടെ പാട്ടും നൃത്തവുമായി കടന്ന് പോയത്. ലഹങ്ക അണിഞ്ഞ വധുവും ഷെർവാണി ധരിച്ച വരനും വാൾ സ്ട്രീറ്റിൽ ഡിജെ സോങ്ങിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ‌ കാണാം.

Also Read:സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബലിപെരുന്നാൾ അവധി കുറയില്ല; പ്രഖ്യാപനവുമായി യുഎഇ

 

 

View this post on Instagram

 

A post shared by DJ AJ (@djajmumbai)

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. “ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മായാജാലം” എന്നാണ് ഒരാൾ ഈ ആഘോഷത്തെ വിശേഷിപ്പിച്ചത്. വാൾ സ്ട്രീറ്റിന് ഇത്രയധികം ആവേശം നൽകിയ ഈ വിവാഹത്തിനായി എത്ര തുക ചെലവഴിച്ചു എന്ന് ഊഹിക്കാൻ മാത്രമേ സാധിക്കൂ എന്ന് മറ്റൊരു വ്യക്തി വീഡിയോക്ക് താഴെ കുറിച്ചു. സഹോദരന്‍ എല്ലാ അമേരിക്കക്കാരെയും കൊണ്ട് നൃത്തം ചെയ്യിച്ചു എന്നായിരുന്നു മറ്റൊരു കമന്റ്.

അതേസമയം ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് യുഎസിലെ വാൾ സ്ട്രീറ്റ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാണ് ഇതെന്ന് പറയാം.