Israel-Iran Conflict: ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ പുതിയ ആണവ ചര്‍ച്ചകളില്ല: ഇറാന്‍
Israel-Iran Conflict Updates: ഇറാന്റെ ആണവ പദ്ധതി സമാധാനപരമായിരുന്നു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇറാന്‍ പ്രയോഗിക്കുന്നത് സ്വയം പ്രതിരോധത്തിനുള്ള അവകാശമാണെന്നും അരഗ്ചി പറഞ്ഞു.

ഇറാനില്‍ നിന്നുള്ള ദൃശ്യം
ടെഹ്‌റാന്‍: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന് ഇറാന്‍. ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കുമ്പോള്‍ മാത്രമേ ഇറാന്‍ നയതന്ത്രത്തെ കുറിച്ച് ആലോചിക്കുക പോലുമുളളൂവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി യൂറോപ്യന്‍ നയതന്ത്രജ്ഞരെ കാണുന്നതിനിടെ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതി സമാധാനപരമായിരുന്നു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇറാന്‍ പ്രയോഗിക്കുന്നത് സ്വയം പ്രതിരോധത്തിനുള്ള അവകാശമാണെന്നും അരഗ്ചി പറഞ്ഞു.
എന്നാല്‍ ഇറാന്‍ വംശഹത്യ എന്ന അജണ്ടയാണ് പിന്തുടരുന്നതെന്ന് ഐക്യാരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ പറഞ്ഞു. അവരുടെ ആണവ സൗകര്യങ്ങള്‍ പൊളിക്കുന്നത് വരെ ഇസ്രായേല്‍ പിന്നോട്ട് പോകില്ലെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഐക്യരാഷ്ട്രസഭയില്‍ ആണവോര്‍ജ ഏജന്‍സി കടുത്ത മുന്നറിയിപ്പാണ് ഇസ്രായേലിന് നല്‍കിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചത് ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും ഏജന്‍സി ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഇറാന് പുറത്തേക്കും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഏജന്‍സി പറയുന്നു. കൂടാതെ പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാന്‍ സാധിക്കുമെന്നും ദീര്‍ഘകാല കരാറിലൂടെ സമാധാനം സാധ്യമാകുമെന്നും ഏജന്‍സി പറയുന്നു.
Also Read: Israel-Iran Conflict: 500 കിലോ ബ്ലൂപ്രിന്റുകള്‍; ഇറാനില്‍ മൊസാദ് നടത്തിയത് 2018 മുതലുള്ള അന്വേഷണം
നാതന്‍സ് നിലയത്തില്‍ ഭൂഗര്‍ഭ വേധ ആയുധങ്ങളാണ് ഇസ്രായേല്‍ പ്രയോഗിച്ചത്. അത്തരം നടപടികള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. അവിടെ രാസ-ആണവ മലീനികരണമുണ്ട്. ഫോര്‍ഡോ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ബുഷഹര്‍ നിലയം ആക്രമിക്കപ്പെട്ടാന്‍ വന്‍ ആണവ വികിരണത്തിന് സാധ്യതയുണ്ട്. ആയിരക്കണക്കിന് കിലോ ന്യൂക്ലിയര്‍ സാമഗ്രികളാണ് അവിടെ ഉള്ളതെന്നും ഏജന്‍സി വ്യക്തമാക്കി.