AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflicts: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; യുഎസ് ഇടപെടണോ എന്ന കാര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും: വൈറ്റ് ഹൗസ്

Israel-Iran Conflicts Updates: ഇറാനുമായി സമീപഭാവിയില്‍ ചര്‍ച്ചകള്‍ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ ഇടപെടണോ വേണ്ടയോ എന്ന കാര്യം താന്‍ തീരുമാനിക്കുമെന്നാണ് ട്രംപ് അറിയിച്ചതെന്ന് കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Israel-Iran Conflicts: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; യുഎസ് ഇടപെടണോ എന്ന കാര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും: വൈറ്റ് ഹൗസ്
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Updated On: 20 Jun 2025 06:13 AM

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതുമായി സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. നയതന്ത്രത്തിനുള്ള സാധ്യതകള്‍ തേടുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനുമായി സമീപഭാവിയില്‍ ചര്‍ച്ചകള്‍ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ ഇടപെടണോ വേണ്ടയോ എന്ന കാര്യം താന്‍ തീരുമാനിക്കുമെന്നാണ് ട്രംപ് അറിയിച്ചതെന്ന് കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ ഫ്രഞ്ച്, ജര്‍മന്‍, യുകെ വിദേശകാര്യ സെക്രട്ടറിമാരും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും കൂടിക്കാഴ്ചയ്ക്കായി ജനീവയിലേക്ക്. കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസും പങ്കെടുക്കുന്നതായാണ് സൂചന.

ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിയന്‍, പാശ്ചാത്യ നേതാക്കള്‍ തമ്മില്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാകും ഇത്. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ നിന്ന് പിന്നോട്ട് പോകാന്‍ നിര്‍ദേശിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു.

Also Read: Iran Israel Conflict: മിസൈലാക്രമണം, ഇറാനിലെ ആണവനിലയം തക‍ർത്ത് ഇസ്രായേൽ

അതേസമയം, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി നിരവധി തവണ ഫോണില്‍ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് ആവശ്യപ്പെട്ട യുഎസിനോട് ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചത്.