5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISI: ബംഗ്ലാദേശില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഐഎസ്‌ഐ; ഇന്ത്യയ്ക്ക് വെല്ലുവിളി?

ISI looking for presence in Bangladesh: 1971-ൽ ബംഗ്ലാദേശ് രൂപീകരിക്കുന്നതിന് മുമ്പ്, അന്ന് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായിരുന്ന തന്ത്രപ്രധാന പ്രദേശങ്ങളിൽ പാക് സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നാഗാലാൻഡ്, മിസോറാം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കി

ISI: ബംഗ്ലാദേശില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഐഎസ്‌ഐ; ഇന്ത്യയ്ക്ക് വെല്ലുവിളി?
BangladeshImage Credit source: PTI
jayadevan-am
Jayadevan AM | Published: 03 Feb 2025 07:58 AM

ബംഗ്ലാദേശിലെ ചില തന്ത്രപ്രധാന മേഖലകളിൽ സാന്നിധ്യം ശക്തമാക്കാന്‍ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് നീക്കം. കഴിഞ്ഞ ആഴ്ച ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ അസിം മാലിക് ധാക്ക സന്ദർശിച്ചിരുന്നു. കോക്‌സ് ബസാർ, ഉഖിയ, ടെക്‌നാഫ്, മൗൽവിബസാർ, ഹബിഗഞ്ച്, ഷെർപൂർ എന്നിവിടങ്ങളിൽ ഐഎസ്‌ഐയുടെ സാന്നിധ്യം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇരുവിഭാഗവും ചര്‍ച്ച ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

1971-ൽ ബംഗ്ലാദേശ് രൂപീകരിക്കുന്നതിന് മുമ്പ്, അന്ന് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായിരുന്ന ഈ തന്ത്രപ്രധാന പ്രദേശങ്ങളിൽ പാക് സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നാഗാലാൻഡ്, മിസോറാം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കിയിരുന്നു. ഇത് ഇന്ത്യയ്ക്ക് വെല്ലുവിളികൾ സൃഷ്ടിച്ചു.

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശകളില്‍ ഐഎസ്‌ഐയുടെ ശൃംഖല വികസിപ്പിക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് സൈന്യത്തിലെ ചില വിഭാഗങ്ങളുമായി ഐഎസ്‌ഐ അധികൃതര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ആർമിയുടെ ക്വാർട്ടർ മാസ്റ്റർ ജനറലായ ലെഫ്റ്റനന്റ് ജനറൽ ഫൈസുർ റഹ്മാന്‍, ആർമിയുടെ 24 ഡിവിഷന്റെ കമാൻഡിംഗ് ജനറൽ ഓഫീസർ മേജർ ജനറൽ മിർ മുഷ്ഫീഖ് റഹ്മാന്‍ എന്നിവര്‍ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

Read Also : ബന്ദി കൈമാറ്റം തുടരുന്നു; 32 തടവുകാരെ കൈമാറിയതായി ഇസ്രായേല്‍

ഇന്ത്യയുടെ വടക്കുകിഴക്കൻ, കിഴക്കൻ അതിർത്തികളിലെ ഐ‌എസ്‌ഐയുടെ ശൃംഖല വികസിപ്പിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ധാക്കയിലെത്തിയത്. ബംഗ്ലാദേശ് ആർമിയുടെ സായുധ സേനാ വിഭാഗത്തിലെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ലെഫ്റ്റനന്റ് ജനറൽ എസ്എം കമ്രുൾ ഹസ്സന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ബംഗ്ലാദേശ് സംഘം ജനുവരി 13 മുതൽ 18 വരെ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.

പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ ഉൾപ്പെടെ ഇസ്ലാമാബാദിലെ ഉന്നത സൈനിക നേതൃത്വവുമായി റാവൽപിണ്ടിയിൽ ബംഗ്ലാദേശ് സംഘം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഐഎസ്‌ഐ സംഘം ബംഗ്ലാദേശിലെത്തിയത്.