AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel Attack: വെടിനിൽത്തൽ വേണ്ട, രണ്ടും കൽപ്പിച്ച് ഇസ്രായേൽ, ഖത്തറിലും ആക്രമണം

വിദേശത്ത് പ്രവർത്തിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി ഇയാൽ സമീർ പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ആക്രമണം.

Israel Attack: വെടിനിൽത്തൽ വേണ്ട, രണ്ടും കൽപ്പിച്ച് ഇസ്രായേൽ, ഖത്തറിലും ആക്രമണം
Represental ImageImage Credit source: TV9 Network
arun-nair
Arun Nair | Published: 09 Sep 2025 22:26 PM

വെടിനിർത്തൽ ചർച്ചകൾ ഒരു ഭാഗത്ത് നടക്കവെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേലിൻ്റെ ആക്രമണം. ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ആക്രമണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ ഇതെവിടെയാണെന്നുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല. ഒക്ടോബർ 7 (2023) ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളായവരാണ് കൊല്ലപ്പെട്ടതെന്നും, ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. സമ്മിറ്റ് ഓഫ് ഫയർ എന്ന് പേരിട്ട വ്യോമാക്രമണത്തിൽ തങ്ങൾ സുരക്ഷിതരാണെന്നാണ് ഹമാസം വ്യക്തമാക്കിയത്.

വിദേശത്ത് പ്രവർത്തിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി ഇയാൽ സമീർ പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ആക്രമണം. ഹമാസ് നേതൃത്വത്തിൻ്റെ ഭൂരിഭാഗവും വിദേശത്താണ്, ഞങ്ങൾ അവരെയും സമീപിക്കും എന്നാണ് ഓഗസ്റ്റ് 31-ന് സമീർ പറഞ്ഞത്.

ഖത്തർ എന്തുകൊണ്ട് പ്രധാനം

നാടുകടത്തപ്പെട്ട ഹമാസ് നേതാക്കളുടെ ആസ്ഥാനമാണ് ഖത്തർ. ഗാസയിൽ ആക്രമണം നടക്കുന്നതിന് വളരെ മുമ്പുതന്നെ, വർഷങ്ങളായി പലസ്തീൻ ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥരായും ഖത്തർ പ്രവർത്തിച്ചിട്ടുണ്ട്.