Donald Trump: വ്യാപാര തടസങ്ങള്‍ക്ക് പരിഹാരം; മോദിയോട് വൈകാതെ സംസാരിക്കുമെന്ന് ട്രംപ്
Trump Modi Talks: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ വളരെ പ്രത്യേകമായ ബന്ധം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വാഷിങ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് പ്രഖ്യാപനം.
”നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും വിജയകരമായ ഒരു തീരുമാനത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” ട്രംപ് കുറിച്ചു.
ട്രംപിന്റെ പോസ്റ്റ്




ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ വളരെ പ്രത്യേകമായ ബന്ധം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താനും മോദിയും വളരെ നല്ല സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ച ട്രംപ് വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞിരുന്നു.
Also Read: Donald Trump: എതിർപ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ, മോദി മഹാനായ നേതാവും സുഹൃത്തും; ഡൊണാൾഡ് ട്രംപ്
എന്നാല്‍ പ്രധാനമന്ത്രി മോദിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ തയാറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഞാന്‍ എപ്പോഴും തയാറാണ്. ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ എപ്പോഴും സുഹൃത്തുക്കളായിരിക്കും. പക്ഷെ ഈ നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് ഇഷ്ടമല്ല. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ലെന്നും ട്രംപ് പറഞ്ഞു.