AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Doha blasts: ഹമാസ് നേതാക്കളെ ലക്ഷ്യംവച്ച് ഇസ്രായേല്‍; ഖത്തറില്‍ സ്‌ഫോടനപരമ്പര

Israel carries out strike in Doha: ദോഹയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് ഒരു ഇസ്രായേലി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു

Doha blasts: ഹമാസ് നേതാക്കളെ ലക്ഷ്യംവച്ച് ഇസ്രായേല്‍; ഖത്തറില്‍ സ്‌ഫോടനപരമ്പര
സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ Image Credit source: x.com/Marwa__Osman
jayadevan-am
Jayadevan AM | Published: 09 Sep 2025 20:43 PM

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് ഒരു ഇസ്രായേലി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലാണ് ആക്രമണം ആരംഭിച്ചതും നടപ്പിലാക്കിയതുമെന്നും, പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ബെഞ്ചമിന്‍ നെതന്യാഹു ‘എക്‌സി’ല്‍ കുറിച്ചു. ഹമാസിന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

”ഹമാസ് നേതൃത്വത്തിലെ ഈ അംഗങ്ങള്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 2023 ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് അവര്‍ നേരിട്ട് ഉത്തരവാദികളാണ്. ഇസ്രായേലിനെതിരെ യുദ്ധം ആസൂത്രണം ചെയ്യുന്നു”-സൈന്യം വിശദീകരിച്ചു.

ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. വിദേശത്ത് പ്രവർത്തിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ജനറൽ സ്റ്റാഫ് ചീഫ് ഇയാൽ സാമീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: Jerusalem Attack: ജറുസലേമില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ തുരുതുരാ വെടിവയ്പ്, ആറുപേര്‍ക്ക് ദാരുണാന്ത്യം

ആക്രമണത്തെ ഖത്തർ അപലപിച്ചു. ഭീരുത്വമെന്നാണ് ഇസ്രായേലിന്റെ ആക്രമണത്തെ ഖത്തര്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇതെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വിമര്‍ശിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച രാജ്യമാണ് ഖത്തര്‍.