Israel-Iran Conflict: ഇസ്രായേല്‍ നിര്‍ത്തില്ല, ഇറാനെതിരെ വീണ്ടും പടയൊരുക്കം; ടെഹ്‌റാനില്‍ ആക്രമണം

Israel-Iran strikes escalate : ഇറാനിലെ ടെഹ്‌റാനില്‍ വീണ്ടും ആക്രമണവുമായി ഇസ്രായേല്‍. ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഇറാനിയൻ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നത് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് ലോകം.

Israel-Iran Conflict: ഇസ്രായേല്‍ നിര്‍ത്തില്ല, ഇറാനെതിരെ വീണ്ടും പടയൊരുക്കം; ടെഹ്‌റാനില്‍ ആക്രമണം

ഇസ്രായേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ ഒരു കെട്ടിടം

Updated On: 

23 Mar 2026 | 07:08 PM

ടെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇസ്രായേല്‍. ടെഹ്‌റാനിലാണ് ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഇറാനിയൻ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നത് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ്, ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തിയത്. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് ലോകം.

ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ദർ അബ്ബാസിലെ ഒരു റേഡിയോ ട്രാൻസ്മിഷൻ കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

Also Read: Iran-US Conflict: ഇസ്രായേലില്‍ കനത്ത ആക്രമണം, പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎസ്; തിരിച്ചടി ശക്തമാക്കി ഇറാന്‍

അതേസമയം, സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നതിനുശേഷം മിഡില്‍ ഈസ്റ്റില്‍ കുറഞ്ഞത് 40 എണ്ണ, വാതക കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തിഹ് ബിറോൾ പറഞ്ഞു. മിഡിൽ ഈസ്റ്റിലുടനീളമുള്ള എണ്ണ, വാതക പാടങ്ങൾ, ശുദ്ധീകരണശാലകൾ, പൈപ്പ്‌ലൈനുകൾ എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നന്നാക്കാൻ കുറച്ച് സമയമെടുക്കുമെന്ന് ഫാത്തിഹ് ബിറോൾ വ്യക്തമാക്കി.

അഞ്ച് ദിവസത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തും

ഇറാനുമായി യുഎസ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി ട്രംപ് പറഞ്ഞു. ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ യുഎസുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നാണ്‌ ഇറാനിയൻ അധികൃതരെ ഉദ്ധരിച്ച് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്. ഹോർമുസ് കടലിടുക്ക് യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും ഊർജ്ജ വിപണികൾ അസ്ഥിരമായി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?