Iran-Israel War: ഇറാന് ഇനി പരമോന്നത നേതാവ് ഉണ്ടാകില്ലേ? തെരഞ്ഞെടുപ്പ് കെട്ടിടം തകര്‍ത്ത് മിസൈല്‍

Iran Conflict Update: സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ നടന്ന ആക്രമണത്തിനും യുഎസ് സൈനികരുടെ മരണത്തിനും ഉടന്‍ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് പറയുന്നു. ഇതുവരെ ആറ് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.

Iran-Israel War: ഇറാന് ഇനി പരമോന്നത നേതാവ് ഉണ്ടാകില്ലേ? തെരഞ്ഞെടുപ്പ് കെട്ടിടം തകര്‍ത്ത് മിസൈല്‍

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

03 Mar 2026 | 08:47 PM

ടെഹ്‌റാന്‍: ഇറാനില്‍ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള കെട്ടിടത്തിന് നേരെ ഇരുവരും ആക്രമണം നടത്തിയതായി വിവരം. ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ സയണിസ്റ്റ് കുറ്റവാളികള്‍ ടെഹ്‌റാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസംബ്ലി കെട്ടിടം ആക്രമിച്ചുവെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖോമില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം വിദഗ്ധരുടെ കൂടിക്കാഴ്ചയ്ക്കായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ മിഡില്‍ ഈസ്റ്റില്‍ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ നടന്ന ആക്രമണത്തിനും യുഎസ് സൈനികരുടെ മരണത്തിനും ഉടന്‍ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് പറയുന്നു. ഇതുവരെ ആറ് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.

Also Read: Israel-Iran Conflict: സര്‍വ്വതും ഹാക്ക് ചെയ്തു, ഒടുക്കം പദ്ധതി നടപ്പാക്കി; ഖമേനിയ്ക്കായി ഒരുക്കിയത് വമ്പന്‍ പ്ലാന്‍

ഇറാന്‍ നേതൃത്വം ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ വളരെയധികം താമസിച്ച് പോയെന്നും ട്രംപ് പറഞ്ഞു. വ്യോമപ്രതിരോധ സംവിധാനം, നാവികസേന, വ്യോമസേന തുടങ്ങി എല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു, ഇപ്പോള്‍ സംസാരിക്കണമെന്ന് പറയുന്നുണ്ട്, എന്നാല്‍ വളരെ വൈകിയിരിക്കുന്നുവെന്ന് ട്രംപ് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ