AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ant Traffickers: ഉറുമ്പുകളെ കടത്തി പണി കിട്ടി; നാല് പേർക്ക് പിഴ ചുമത്തി കെനിയ കോടതി

Ant Traffickers: രണ്ട് വ്യത്യസ്ത കേസുകളി‌ലായി രണ്ട് ബെൽജിയൻ പൗരന്മാരെയും ഒരു വിയറ്റ്നാമീസ്കാരനെയും ഒരു കെനിയൻ പൗരനെയുമാണ് അധികൃതർ അറസ്റ്റ് ചെയ്തത്. നിഷ്‌കളങ്കരാണെന്നും ഹോബിയുടെ ഭാഗമായിട്ടാണ് ഉറുമ്പുകളെ ശേഖരിച്ചതെന്നുമാണ് പ്രതി ഭാഗത്തിന്റെ വാദം.

Ant Traffickers: ഉറുമ്പുകളെ കടത്തി പണി കിട്ടി; നാല് പേർക്ക് പിഴ ചുമത്തി കെനിയ കോടതി
Image Credit source: Freepik
nithya
Nithya Vinu | Published: 12 May 2025 13:37 PM

നെയ്‌റോബി: ഉറുമ്പുകളെ കടത്തി വൻ പണിവാങ്ങിച്ചിരിക്കുകയാണ് നാല് ചെറുപ്പക്കാർ. ഇങ്ങൊന്നുമല്ല, അങ്ങ് കെനിയയിലാണ് സംഭവം. വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് ഉറുമ്പുകളെ അനധികൃതമായി കൈവശം വയ്ക്കുകയും കയറ്റി അയക്കാൻ ശ്രമിക്കുകയും ചെയ്ത് നാല് ചെറുപ്പക്കാർക്കാണ് കെനിയ കോടതി പിഴ ചുമത്തിയത്.

രണ്ട് വ്യത്യസ്ത കേസുകളി‌ലായി രണ്ട് ബെൽജിയൻ പൗരന്മാരെയും ഒരു വിയറ്റ്നാമീസ്കാരനെയും ഒരു കെനിയൻ പൗരനെയുമാണ് അധികൃതർ അറസ്റ്റ് ചെയ്തത്. കിഴക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന, മെസ്സർ സെഫാലോട്ട്സ് എന്ന പ്രത്യേക ഇനത്തിലുള്ള ഉറുമ്പുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത് എന്നാണ് വിവരം. 5,000 ഉറുമ്പുകളുമായാണ് പ്രതികൾ പിടിയിലായത്.

ALSO READ: പേര് പൊല്ലാപ്പായി, ഇന്ത്യ-പാക് സംഘർഷത്തിനിടെ ചർച്ചയായ ‘കറാച്ചി ബേക്കറി’യുടെ കഥ ഇങ്ങനെ

കേസിൽ 7,700 ഡോളർ (ഏകദേശം 6.4 ലക്ഷം ഇന്ത്യൻ രൂപ) ആണ് പിഴ ചുമത്തിയത്. മജിസ്‌ട്രേറ്റ് എൻജേരി തുകുവാണ് വിധി പ്രസ്താവിച്ചത്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉറുമ്പുകൾക്ക് ഓൺലൈനിൽ 800,000 യൂറോ അല്ലെങ്കിൽ 900,000 ഡോളർ വില ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തങ്ങൾ നിഷ്‌കളങ്കരാണെന്നും ഹോബിയുടെ ഭാഗമായിട്ടാണ് ഉറുമ്പുകളെ ശേഖരിച്ചതെന്നുമാണ് പ്രതി ഭാഗത്തിന്റെ വാദം. എന്നാൽ ഇതെല്ലാം കോടതി തള്ളി.