Kuwait Army: കുവൈറ്റ് സൈന്യത്തിൽ വനിതകൾക്കും ചേരാം; നിർദ്ദേശങ്ങൾ അറിയാം
Female Volunteers In Kuwait Army: ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.
കുവൈറ്റ് സൈന്യത്തിൽ ഇനി മുതൽ സ്ത്രീകൾക്കും ജോലി ചെയ്യാം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.
ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും ഈ അവസരത്തിൽ പങ്കുചേരാമെന്ന് അധികൃതർ അറിയിച്ചു.
മെയ് നാല് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷിക്കാൻ ഉള്ള രജിസ്‌ട്രേഷൻ വിൻഡോ വെബ്ബ്‌സൈറ്റിൽ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് സ്ത്രീകൾ അപേക്ഷ നൽകേണ്ടത്.
വിവിധ സൈനിക മേഖലകളിൽ രാജ്യത്തിന് ഉതകുന്ന അർത്ഥവത്തായ സംഭാവനകൾ നൽകാൻ കുവൈറ്റിലെ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് നേരത്തെ സൈനിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ-അഹ്‌മദ് അൽ-സബാഹ് പറഞ്ഞിരുന്നു.
2021 ഒക്ടോബറിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കുവൈറ്റ് സ്ത്രീകളെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവദിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ ഈ തീരുമാനം പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സൈന്യത്തിലെ മെഡിക്കൽ, സപ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്‌പെഷ്യലൈസേഷനുകളിൽ മാത്രമായി വനിതകളെ പരിമിതപ്പെടുത്തുകയായിരുന്നു.