5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malawi Vice President Death : മാലവി വൈസ് പ്രസിഡൻ്റ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു

Malawi Vice President Saulos Chilima Plane Crash Death : വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമയെ കൂടാതെ ഒമ്പത് പേരാണ് അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് വിമാനം അപകടത്തിൽ പെടുന്നത്

Malawi Vice President Death : മാലവി വൈസ് പ്രസിഡൻ്റ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു
Saulos Chilima (Image Courtesy : Saulos-Chilima FB)
jenish-thomas
Jenish Thomas | Updated On: 12 Jun 2024 10:24 AM

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മാലവിയുടെ വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ വിമാനപകടത്തിൽ കൊല്ലപ്പെട്ടു. സൗലോസ് ചിലിമ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന പത്ത് പേരും അപകടത്തിൽ കൊല്ലപ്പെട്ടതായി മാലവി പ്രസിഡൻ്റ് ലാസാറസ് ചക്വേര ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോന്ധന ചെയ്തുകൊണ്ട് അറിയിച്ചു. ജൂൺ പത്താം തീയതി തിങ്കളാഴ്ചയാണ് മാലവിയുടെ വടക്കൻ മേഖലയായ എംസുസുവിലെ വിഫിയ മലനിരകളിൽ മിലിട്ടറിയുടെ പ്രത്യേക വിമാനം അപകടത്തിൽ പെടുന്നത്.

അപകടത്തിൽ മരിച്ചവരുടെ പട്ടികയിൽ സൗലോസ് ചിലിമയും മാലവി മുൻ പ്രസിഡിൻ്റിൻ്റെ ഭാര്യയും  ഉൾപ്പെടുന്നുയെന്നാണ് റിപ്പോർട്ട്. മാലവിയുടെ തലസ്ഥാന നഗരമായ ലിലോങ്വെയിൽ നിന്നും എംസുസിവിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അപകടം സംഭവിക്കുന്നത്. തലസ്ഥാന നഗരിയിൽ നിന്നും 45 മിനിറ്റ് യാത്രയ്ക്കിയാണ് മിലിട്ടറിയുടെ വിമാനം മലനിരകൾക്കിടിയിൽ അപകടത്തിൽ പെട്ടത്.

ALSO READ : Viral Video : സാഹസപ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷ്യസ്ഥാനമായ എംസുസുവിലേക്ക് വിമാനം ഇറക്കാൻ സാധിച്ചില്ല. തുടർന്ന് വിമാനം യാത്ര ആരംഭിച്ച ലിലോങ്വെയിലേക്ക് തിരിച്ചു. എന്നാൽ പിന്നീട് എയർ ട്രാഫിക് കൺട്രോളിന് വിമാനത്തിന് സിഗ്നൽ നഷ്ടപ്പെട്ടുയെന്ന് മാലവി പ്രസിഡൻ്റെ ടെലിവിഷൻ ലൈവിലൂടെ അറിയിച്ചു.

ഏഴ് യാത്രക്കാരും മൂന്ന് സൈനിക ഉദ്യോഗസ്ഥരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മാലിവിൻ ആംഡ് ഫോഴ്സിൻ്റെ ചെറുയാത്രവിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ കാണാതായ വിമാനത്തിനായി 600ൽ അധികം പേരാണ് വിഫിയ മലനിരയിൽ പരിശോധന നടത്തിയത്.

2014 മുതലാണ് ചിലിമ മാലവിയുടെ വൈസ് പ്രസിഡൻ്റായി ചുമതല വഹിക്കുന്നത്. 2019 മാലവി പ്രസിഡൻ്റ് തിരിഞ്ഞെടുപ്പിൽ ചിലിമയ്ക്ക് മൂന്നാം സ്ഥാനം നേടാൻ സാധിച്ചിരുന്നുള്ളൂ. ഈ വർഷം നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലും ചിലിമ മത്സരിക്കുന്നുണ്ട്.

Latest News