AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ടു; 40 വർഷത്തിനുശേഷം കുടുംബത്തെ കണ്ടുമുട്ടി യുവാവ്, സഹായിച്ചത് ടെലിവിഷൻ ഷോ

Man Abandoned as Newborn Reunites With Family: 40 വർഷം മുമ്പ് മിൽട്ടൺ കെസിലെ സ്വിമ്മിങ് പൂളിന്റെ കാർപാർക്കിങ്ങിന്റെ ഭാഗമായുള്ള ശൗചാലയത്തിലാണ് ജനിച്ചയുടൻ ജോൺ ഉപേക്ഷിക്കപ്പെട്ടത്. 1984 സെപ്റ്റംബറിലായിരുന്നു സംഭവം.

Viral News: ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ടു; 40 വർഷത്തിനുശേഷം കുടുംബത്തെ കണ്ടുമുട്ടി യുവാവ്, സഹായിച്ചത് ടെലിവിഷൻ ഷോ
ജോൺ സ്കാർലെറ്റ് ഫിലിപ്സ് Image Credit source: Social Media
nandha-das
Nandha Das | Published: 28 Jun 2025 13:54 PM

ജനിച്ചയുടൻ ഉപേക്ഷിക്കപ്പെടുന്ന ഒട്ടേറെ കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ പിന്നീട് സ്വന്തം കുടുംബത്തെ കണ്ടുമുട്ടുന്നത് അപൂർവമാണ്. എന്നാൽ, അത്തരത്തിൽ ഒരു വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്. 40കാരനായ ജോൺ സ്കാർലെറ്റ് ഫിലിപ്‌സാണ് നാല് പതിറ്റാണ്ടിന് ശേഷം സ്വന്തം കുടുംബത്തെ കണ്ടുമുട്ടിയത്.

40 വർഷം മുമ്പ് മിൽട്ടൺ കെസിലെ സ്വിമ്മിങ് പൂളിന്റെ കാർപാർക്കിങ്ങിന്റെ ഭാഗമായുള്ള ശൗചാലയത്തിലാണ് ജനിച്ചയുടൻ ജോൺ ഉപേക്ഷിക്കപ്പെട്ടത്. 1984 സെപ്റ്റംബറിലായിരുന്നു സംഭവം. സ്വന്തം അമ്മയാണ് കുഞ്ഞുജോണിനെ ജന്മം നൽകിയുടൻ ഉപേക്ഷിച്ചത്. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കുന്ന സമയത്ത് കുഞ്ഞിന്റെ പൊക്കിൾകൊടി പോലും നീക്കം ചെയ്തിരുന്നില്ല. പിന്നീട് മൂന്ന് കൗമാരക്കാരികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞുജോണിനെ കണ്ടെത്തിയത്. അവർ ഉടൻ ആംബുലൻസിനെ വിളിച്ച് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

ഒടുവിൽ 40 വർഷങ്ങൾക്ക് ശേഷം ‘ലോങ് ലോസ്റ്റ് ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ജോൺ സ്വന്തം കുടുംബത്തെ കണ്ടുമുട്ടിയത്. അന്ന് തന്റെ കരച്ചിൽ കേട്ട് ഓടിയെത്തി തന്നെ രക്ഷിച്ച മൂന്ന് കൗമാരക്കാരികൾക്ക് ഷോയിൽ ജോൺ നന്ദി പറഞ്ഞു. അവരാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പിരിഞ്ഞവരെ കുടുംബവുമായി ഒന്നിക്കാൻ സഹായിക്കുന്ന ഷോയാണ് ‘ലോങ് ലോസ്റ്റ് ഫാമിലി’.

ALSO READ: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍

ഷോയിൽ വെച്ച് തന്റെ അർധസഹോദരങ്ങളെ ജോൺ കണ്ടുമുട്ടി. എന്നാൽ, തനിക്ക് ജന്മം നൽകിയ അമ്മയെ കാണാൻ ജോണിന് കഴിഞ്ഞില്ല. ഏകദേശം 20 വയസിലാണ് അമ്മ ജോണിന് ജന്മം നൽകിയതെന്ന് സഹോദരങ്ങൾ പറയുന്നു. അമ്മ ദീർഘകാലമായി രോഗിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അമ്മയ്ക്ക് ഷോയിൽ വരാൻ കഴിയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ജോണിനായി അമ്മ ഒരു സന്ദേശം അയച്ചിരുന്നു.

അതെസമയം, അമ്മ ജോണിനെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമല്ല. ഉപേക്ഷിക്കപ്പെട്ടതിന് ശേഷം മറ്റൊരു കുടുംബത്താൽ ദത്തെടുക്കപ്പെട്ട ജോൺ ഇപ്പോൾ ഒരു ഷെഫാണ്. ഭാര്യയ്ക്കും 17കാരനായ മകനുമൊപ്പം ആണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.