Pakistan Suicide Bomb Attack: പാകിസ്താനിൽ ചാവേർ ബോംബ് ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു
Attack claimed by the Pakistani Taliban: പാകിസ്ഥാൻ താലിബാൻ്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2021-ൽ താലിബാൻ കാബൂളിൽ അധികാരം തിരികെ പിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ്റെ പ്രദേശങ്ങളിൽ അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്.
ബലൂചിസ്താൻ: പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബ് ആക്രമണം നടന്നു. ഈ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ സാധാരണക്കാരായ പൗരന്മാരും ഉൾപ്പെടുന്നു എന്നാണ് വിവരം. കൂടാതെ തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകരുകയും ആറ് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ALSO READ: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍
പാകിസ്ഥാൻ താലിബാൻ്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2021-ൽ താലിബാൻ കാബൂളിൽ അധികാരം തിരികെ പിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ്റെ പ്രദേശങ്ങളിൽ അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ മണ്ണ് പാകിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നു എന്ന് ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, താലിബാൻ ഇത് നിഷേധിക്കുകയാണ്.
ഈ വർഷം ആരംഭിച്ചതിനുശേഷം ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങളുടെ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.