Manchester synagogue attack: ‘അയാളുടെ കയ്യില്‍ ബോംബുണ്ട്’; അലറിവിളിച്ച് പൊലീസുകാരന്‍; ഒടുവില്‍ സംഭവിച്ചത്
Manchester Heaton Park Hebrew Congregation synagogue stabbing incident: യോം കിപ്പൂരിനായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കോപ്പൻഹേഗനിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി. കെയർ സ്റ്റാർമർ ആക്രമണത്തെ അപലപിച്ചു
യുകെയിലെ മാഞസ്റ്ററില്‍ ജൂത ദേവാലയത്തിന് (സിനഗോഗ്) സമീപമുണ്ടായ ആക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിനഗോഗിന് പുറത്ത് ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്താണ് സംഭവം നടന്നത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ആക്രമണമുണ്ടായത്.
അയാളുടെ കൈവശം ബോംബുണ്ട്
അതേസമയം, ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പൊലീസുകാരന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘എല്ലാവരും പോകൂ, അയാളുടെ കൈവശം ബോംബുണ്ട്’ എന്നാണ് പൊലീസുകാരന്‍ അലറിവിളിച്ച് പറയുന്നത്. ഇതിന് ശേഷമാണ് അക്രമിയെ കൊലപ്പെടുത്തിയത്.




യോം കിപ്പൂരിനായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കോപ്പൻഹേഗനിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി. കെയർ സ്റ്റാർമർ ആക്രമണത്തെ അപലപിച്ചു.
ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ ഇത് സംഭവിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Warning: distressing footage
‘Get back… he has a bomb, go away.’
Watch the moment armed officers attempt to get members of the public away from the suspect involved in the Manchester Synagogue attack. pic.twitter.com/Y8gj0rUJSU
— GB News (@GBNEWS) October 2, 2025