Mexico Mass Shooting: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയില്‍ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

Mass Shooting in Guanajuato: മയക്കുമരുന്ന് കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്വാനജുവാറ്റോയിലെ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോഴും അക്രണം തുടരുകയാണ്. 2025 ആരംഭിച്ച് ഇത്ര മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് 1,435 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Mexico Mass Shooting: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയില്‍ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

Published: 

26 Jun 2025 | 07:56 AM

മെക്‌സിക്കോ: മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോയിലെ ഇറാപുവാറ്റോ നഗരത്തില്‍ വെടിവെപ്പ്. തെരുവില്‍ നടന്ന ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരമ്പരാഗത സമൂഹ പരിപാടിയായ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ തിരുനാള്‍ ആഘോഷത്തിനിടെയാണ് ആക്രമണം.

ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ തെരുവില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ അജ്ഞാതനായ തോക്കുധാരികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. ബാന്‍ഡിന്റെ താളത്തില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെ വെടിയൊച്ചകള്‍ ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗ്വാനജുവാറ്റോ. ഇവിടെ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം സാന്‍ ബാര്‍ട്ടാലോ ഡി ബെറിയോസില്‍ പള്ളി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയും വെടിവെപ്പുണ്ടായി. ഈ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.

മയക്കുമരുന്ന് കടത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്വാനജുവാറ്റോയിലെ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോഴും അക്രണം തുടരുകയാണ്. 2025 ആരംഭിച്ച് ഇത്ര മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് 1,435 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Also Read: Israel- Iran Conflict: ചങ്ങാതി നന്നായാല്‍ യുദ്ധം വേണ്ട! ഇറാനും ഇസ്രായേലും തമ്മിലുള്ളത് 45 വര്‍ഷത്തിന്റെ വൈര്യം

കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളമുള്ള വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. മറ്റ് മെക്‌സിക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ഇരട്ടിയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ