Pakistan Ballistic Missile: യുഎസിനെ ആക്രമിക്കാനാകുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ പാകിസ്ഥാന്‍
Pakistan Developing Intercontinental Ballistic Missile: മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ സൈന്യം ആണവായുധങ്ങളുള്ള ഒരു ഐസിബിഎമ്മിനായി പരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാകാം പാകിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.

വാഷിങ്ടണ്‍: സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലും അമേരിക്കന്‍ ഐക്യനാടുകളിലും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈല്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ സൈന്യം ആണവായുധങ്ങളുള്ള ഒരു ഐസിബിഎമ്മിനായി പരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാകാം പാകിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമാക്കുന്നത് വഴി പാകിസ്ഥാന് അമേരിക്കയുടെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ പാകിസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയ്ക്ക് ആണവായുധശേഷിയുള്ള എതിരാളിയായി കണക്കാക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.




ഇത്രയേറെ ദൂരപരിധിയുള്ള മിസൈലുകള്‍ കൈവശമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് സഖ്യകക്ഷികളായിട്ടില്ല. റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാന്‍ എന്നിവയാണ് യുഎസിന്റെ പ്രധാന എതിരാളികള്‍. അതിനാല്‍ തന്നെ പാകിസ്ഥാന്റെ നീക്കത്തില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.
Also Read: Israel-Iran Conflict: യുഎസ് ആക്രമണത്തിന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായില്ല; റിപ്പോര്‍ട്ട്
അതേസമയം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്നത് 5,500 ഓളം കിലോമീറ്റര്‍ ദൂരത്തേക്ക് ന്യൂക്ലിയര്‍ പേലോഡുകള്‍ എത്തിക്കാന്‍ സഹായിക്കുന്ന ആയുധ സംവിധാനമാണ്. ഒറ്റത്തവണ വിക്ഷേപണത്തില്‍ നിന്ന് ഒന്നിലധികം ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും.