Alien Presence: നിഗൂഢമായ വസ്തു ഭൂമിക്കരികിലേക്ക്; 2025-ൽ അന്യഗ്രഹജീവികളുമായുള്ള സമ്പർക്കമോ?
അസാധാരണമായ വേഗതയിലും ഭ്രമണപഥത്തിലുമുള്ള ഈ വസ്തു ശാസ്ത്രജ്ഞരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബാബാ വാംഗയുടെ പ്രവചനമോ
ബൾഗേറിയൻ പ്രവാചകയായ ബാബാ വംഗയുടെ പ്രവചനങ്ങൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു പ്രവചനം ഇപ്പോൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. 2025-ൽ മനുഷ്യർ അന്യഗ്രഹജീവികളുമായി സമ്പർക്കത്തിൽ വരുമെന്നായിരുന്നും ബാബാ വംഗയുടെ പ്രവചനം. ഇത് ശരിവെക്കുന്ന തരത്തിൽ ഒരു നിഗൂഢ വസ്തു ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന കണ്ടെത്തലാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. 3I/ATLAS എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നവംബറിലാണ് ഇത് കടന്നു പോകുമെന്ന് പറയപ്പെടുന്നത്.
അസാധാരണമായ വേഗതയിലും ഭ്രമണപഥത്തിലുമുള്ള ഈ വസ്തു ശാസ്ത്രജ്ഞരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ചില വിദഗ്ധർ, ഇത് അന്യഗ്രഹജീവികളുടെ നിരീക്ഷണ പേടകമായിരിക്കാമെന്ന് അഭിപ്രായപ്പെടുന്നു. ഒരു പക്ഷെ ഒരു നിരീക്ഷണപ്പറക്കൽ അല്ലെങ്കിൽ ഒരു ആക്രമണ ദൗത്യത്തിൻ്റെ സൂചനയായിരിക്കാം എന്നും അഭിപ്രായമുണ്ട്. വ്യാഴം, ചൊവ്വ, ശുക്രൻ എന്നിവയ്ക്ക് സമീപത്തുകൂടിയാണ് ഇതിൻ്റെ സഞ്ചാരപാത. 2025 നവംബർ അവസാനത്തോടെ, ഇത് സൂര്യനോട് ഏറ്റവും അടുത്ത ദൂരത്തിൽ എത്തും.
ALSO READ: ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’: റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം
ഇതോടെ ഭൂമിയിൽ നിന്നുള്ള നിരീക്ഷണ പരിധിയിൽ നിന്ന് താൽക്കാലികമായി അപ്രത്യക്ഷമാകും. ഇത് അന്യഗ്രഹജീവികളുടെ ഉപകരണങ്ങൾ വിന്യസിക്കുന്നതിന് വേണ്ടിയാവാം എന്നും ചിലർ സംശയിക്കുന്നുലോകം ഈ നിഗൂഢ പ്രതിഭാസത്തെ ആകാംഷയോടെ ഉറ്റുനോക്കുകയാണ്. പലരും ബാബാ വംഗയുടെ 2025-ലെ പ്രവചനം ഉറപ്പിക്കാമെന്ന് പറയുന്നതായും ടൈംസ് ഓഫ് ഇന്ത്യ ലേഖനത്തിൽ പറയുന്നു. അന്യഗ്രഹ ജീവികളുടെ ഭീഷണികളെക്കുറിച്ചും ഭൂമിയുടെ സുരക്ഷയും ഒരു ഭാഗത്ത് വലിയ ചർച്ചകൾക്കും ആശങ്കകൾക്കും തിരികൊളുത്തിയിട്ടുണ്ട്.