Jerusalem Attack: ജറുസലേമില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ തുരുതുരാ വെടിവയ്പ്, ആറുപേര്‍ക്ക് ദാരുണാന്ത്യം
Jerusalem shooting attack: ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അക്രമികൾ വെടിവച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍, തിരക്കേറിയ ഒരു ബസിനകത്ത് കയറി അക്രമികള്‍ വെടിവച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ജറുസലേം: ഇസ്രായേലിലെ ജറുസലേമില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ ആറു പേര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജറുസലേമിലാണ് സംഭവം നടന്നത്. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അക്രമികൾ വെടിവച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍, തിരക്കേറിയ ഒരു ബസിനകത്ത് കയറി അക്രമികള്‍ വെടിവച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെയാണ് സംഭവം നടന്നത്. വെടിവയ്പിനെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പലസ്തീന്‍ തോക്കുധാരികളാണ് വെടിവയ്പ് നടത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
🚨 Breaking: #Terror attack at Ramot Junction, Jerusalem.
Two #Palestinian terrorists opened fire on a bus full of civilians and cars on the road.
~15 injured, 6 critically. Rescue forces fighting for lives. Terrorists neutralized. Updates to follow. #Jerusalem #Israel… pic.twitter.com/adWiga21cY— Aviv Zell 🇮🇱🎗️ (@AvivZell) September 8, 2025
രണ്ട് അക്രമികളെ പൊലീസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള പലസ്തീൻ ഗ്രാമങ്ങളും സൈന്യം വളഞ്ഞു. സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് വേണ്ടിയാണെന്നാണ് വിശദീകരണം.
🚨🚨Israeli police confirm they’re investigating this morning’s shooting in Jerusalem as a terror attack.
At least five of the injured victims are reportedly in critical condition.
Images from the scene: https://t.co/jH8KOQ8CtI pic.twitter.com/eNxhVJQqDd
— Israel War Room (@IsraelWarRoom) September 8, 2025
അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അധിനിവേശ കുറ്റകൃത്യങ്ങളോടുള്ള സ്വഭാവിക പ്രതികരണമാണ് ഇതെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.