Pak Army Chief: ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നശിപ്പിക്കും: പാക് സൈനിക മേധാവി
Pakistan-India Conflict: പാകിസ്ഥാന്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ഈ ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്നായിരുന്നു പാക് സൈനിക മേധാവിയുടെ പ്രസ്താവന.

അസിം മുനീര്‍
ഫ്‌ളോറിഡ: ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇന്ത്യയില്‍ നിന്നും ഭീഷണി നേരിടുകയാണെങ്കില്‍ ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്ന് മുനീര്‍ പറഞ്ഞു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് സൈനിക മേധാവിയുടെ പ്രതികരണം.
പാകിസ്ഥാന്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ഈ ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്നായിരുന്നു പാക് സൈനിക മേധാവിയുടെ പ്രസ്താവന.
ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. അതിന് ശേഷം പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകളുടെ ഒരു കുറവുമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നും സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അസിം മുനീര്‍. ഇന്ത്യ സ്വയം ഒരു ലോക നേതാവായി അതരിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അവര്‍ അതില്‍ നിന്നെല്ലാം വളരെ അകലെയാണെന്നും മുനീര്‍ അവകാശപ്പെട്ടു.
Also Red: Trump new Plan: കഞ്ചാവ് ആളുകൾക്ക് കൂടുതൽ ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി ട്രംപ്
കാനഡയില്‍ സിഖ് നേതാവിന്റെ കൊലപാതകം, ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റ്, കുല്‍ഭൂഷണ്‍ ജാദവ് കേസ് എന്നിവയെ കുറിച്ചും മുനീര്‍ പരാമര്‍ശിച്ചതായി വിവരമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്ന് മുനീര്‍ ആരോപിക്കുന്നു. അതിന്റെ തെളിവുകള്‍ ഈ സംഭവങ്ങളാണെന്നും അയാള്‍ ചൂണ്ടിക്കാട്ടി.