India Pakistan Tensions: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസ്യത പുലര്‍ത്തുമെന്ന് അവകാശവാദവുമായി പാകിസ്ഥാന്‍

India Pakistan Tensions Updates: തങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് കരാര്‍ ലംഘിച്ചതെന്നും പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

India Pakistan Tensions: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസ്യത പുലര്‍ത്തുമെന്ന് അവകാശവാദവുമായി പാകിസ്ഥാന്‍

ഷെഹബാസ് ഷെരീഫ്‌

Published: 

11 May 2025 | 07:03 AM

ഇസ്ലാമാബാദ്: തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് പിന്നാലെ പുതിയ അവകാശവാദവുമായി പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള വെടനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാന്‍ പറഞ്ഞു. കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് കരാര്‍ ലംഘനം നടന്നതെന്ന് പാകിസ്ഥാന്‍ വാദം ഉന്നയിക്കുന്നു.

തങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് കരാര്‍ ലംഘിച്ചതെന്നും പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെടിനിര്‍ത്തല്‍ സുഗമമായി നടപ്പാക്കുന്നതിലെ ഏതൊരു പ്രശ്‌നവും ഉചിതമായ തലങ്ങളില്‍ ആശയവിനിമയം നടത്തി പരിഹരിക്കണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. സൈനികര്‍ സംയമനം പാലിക്കണമെന്നും പാകിസ്ഥാന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മര്‍, ജമ്മു കശ്മീപിലെ ബാരാമുള്ള എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.

അതേസമയം, പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. പാകിസ്ഥാന്റെ പരമാധികാരം, സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനായി തങ്ങള്‍ അവരോടൊപ്പം നില്‍ക്കുമെന്ന് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.

Also Read: India Pakistan Tensions: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി ചൈന

അതിനിടെ, പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം. പാകിസ്ഥാന്റെ ഏതൊരു പ്രകോപനപരമായ നടപടിക്ക് നേരെയും കനത്ത ഭാഷയില്‍ തിരിച്ചടിക്കാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി