Pakistan Ballistic Missile: യുഎസിനെ ആക്രമിക്കാനാകുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ പാകിസ്ഥാന്‍

Pakistan Developing Intercontinental Ballistic Missile: മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ സൈന്യം ആണവായുധങ്ങളുള്ള ഒരു ഐസിബിഎമ്മിനായി പരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാകാം പാകിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.

Pakistan Ballistic Missile: യുഎസിനെ ആക്രമിക്കാനാകുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ പാകിസ്ഥാന്‍

പ്രതീകാത്മക ചിത്രം

Published: 

25 Jun 2025 | 06:58 PM

വാഷിങ്ടണ്‍: സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലും അമേരിക്കന്‍ ഐക്യനാടുകളിലും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈല്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ സൈന്യം ആണവായുധങ്ങളുള്ള ഒരു ഐസിബിഎമ്മിനായി പരിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാകാം പാകിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.

ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമാക്കുന്നത് വഴി പാകിസ്ഥാന് അമേരിക്കയുടെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ പാകിസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയ്ക്ക് ആണവായുധശേഷിയുള്ള എതിരാളിയായി കണക്കാക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത്രയേറെ ദൂരപരിധിയുള്ള മിസൈലുകള്‍ കൈവശമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് സഖ്യകക്ഷികളായിട്ടില്ല. റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാന്‍ എന്നിവയാണ് യുഎസിന്റെ പ്രധാന എതിരാളികള്‍. അതിനാല്‍ തന്നെ പാകിസ്ഥാന്റെ നീക്കത്തില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

Also Read: Israel-Iran Conflict: യുഎസ് ആക്രമണത്തിന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായില്ല; റിപ്പോര്‍ട്ട്

അതേസമയം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്നത് 5,500 ഓളം കിലോമീറ്റര്‍ ദൂരത്തേക്ക് ന്യൂക്ലിയര്‍ പേലോഡുകള്‍ എത്തിക്കാന്‍ സഹായിക്കുന്ന ആയുധ സംവിധാനമാണ്. ഒറ്റത്തവണ വിക്ഷേപണത്തില്‍ നിന്ന് ഒന്നിലധികം ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ