AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistan Taliban Clash: ‘പാക് സൈനികന്റെ പാന്റും 93,000 എന്ന സംഖ്യയും’, താലിബാൻ ഓർമിപ്പിച്ചത് ഇന്ത്യൻ വിജയം!

Afghanistan Paksitan Clash, 93000 Trending: സഖ്യകക്ഷികളായിരുന്ന ഇരുരാജ്യങ്ങളും തമ്മിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന് വലിയൊരു നാണക്കേട് ഉണ്ടായിരിക്കുകയാണ്.

Pakistan Taliban Clash: ‘പാക് സൈനികന്റെ പാന്റും 93,000 എന്ന സംഖ്യയും’, താലിബാൻ ഓർമിപ്പിച്ചത് ഇന്ത്യൻ വിജയം!
Pakistan Taliban ClashImage Credit source: social media
nithya
Nithya Vinu | Published: 18 Oct 2025 17:45 PM

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. സഖ്യകക്ഷികളായിരുന്ന ഇരുരാജ്യങ്ങളും തമ്മിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന് വലിയൊരു നാണക്കേട് ഉണ്ടായിരിക്കുകയാണ്. സംഘർഷത്തിനിടെ സമൂഹമാധ്യമങ്ങളിൽ 93,000′ എന്ന സംഖ്യയും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

താലിബാൻ പിടിച്ചെടുത്ത പാകിസ്ഥാൻ ടാങ്കുകളും, സൈനിക പോസ്റ്റുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത പാക് സൈനികരുടെ പാന്റുമായി പരേഡ് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. അഫ്ഗാനിലെ കിഴക്കൻ നൻഗ്രാഹാർ പ്രവിശ്യയിൽ നടന്ന ആഘോഷത്തിലാണ് താലിബാന്‍ സേന തോക്കിന്‍ മുനമ്പില്‍ പാക്ക് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത പാന്റ്സ് ഉയര്‍ത്തി കാട്ടിയത്.

1971 യുദ്ധത്തിൻ്റെ ഓർമ്മ

വിഡിയോ വൈറലായതിന് പിന്നാലെ ‘93,000’ എന്ന ഹാഷ്‌ടാഗ് പെട്ടെന്ന് ട്രെൻഡാവാൻ തുടങ്ങി. അഫ്ഗാനിസ്ഥാനിലുടനീളമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ 93,000 പാന്റ്സ് സെറിമണി 2.0 എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചത്. 1971-ലെ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ സൈനികർ ഇന്ത്യയ്ക്ക് കീഴടങ്ങിയതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

1971 ഡിസംബറിൽ പാകിസ്ഥാൻ്റെ ലെഫ്റ്റനൻ്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി ഇന്ത്യയുടെ ലെഫ്റ്റനൻ്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കീഴടങ്ങൽ രേഖയിൽ ഒപ്പിടുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചു. 13 ദിവസത്തെ യുദ്ധത്തിനൊടുവിൽ 93,000 സൈനികരുമായി നിയാസി കീഴടങ്ങിയതോടെയാണ് ബംഗ്ലാദേശ് രൂപീകൃതമായത്.

വിഡിയോ:

 

ആ സമയത്ത്, ലെഫ്റ്റനൻ്റ് ജനറൽ നിയാസി തൻ്റെ ലാന്യർഡ്, പദവി ചിഹ്നങ്ങൾ, പിസ്റ്റൾ എന്നിവ ഊരിവെച്ചാണ് കീഴടങ്ങിയത്. ഇതിനോട് സമാനമായാണ്, പാക് സൈനികർ അതിർത്തി പോസ്റ്റുകൾ ഉപേക്ഷിച്ച് പോയപ്പോൾ ഉപേക്ഷിക്കപ്പെട്ട പാന്റുകൾ ഉയർത്തി താലിബാൻ പരേഡ് നടത്തിയത്.