Airport: മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ദമ്പതിമാർ അവധിയാഘോഷിക്കാൻ പറന്നു; കാരണം ഞെട്ടിക്കുന്നത്

Parents Abandoned Their Son: യാത്രാരേഖകളില്ലാത്ത മകനെ ദമ്പതിമാർ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു എന്ന് ആരോപണം. സ്പെയിനിലെ വിമാനത്താവളത്തിലാണ് സംഭവം.

Airport: മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ദമ്പതിമാർ അവധിയാഘോഷിക്കാൻ പറന്നു; കാരണം ഞെട്ടിക്കുന്നത്

പ്രതീകാത്മക ചിത്രം

Published: 

06 Aug 2025 13:41 PM

മകന് യാത്രാരേഖകൾ ഇല്ലാത്തതിനാൽ 10 വയസുകാരനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ദമ്പതിമാർ അവധിയാഘോഷിക്കാൻ പറന്നു എന്ന് ആരോപണം. സ്പെയിനിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്ത വാർത്തയ്ക്ക് പിന്നാലെ ദമ്പതിമാർക്കെതിരെ രൂക്ഷ വിമർശനമുയരുകയാണ്.

Also Read: US Visa: യുഎസ് വിസയ്ക്ക് 15,000 ഡോളർ വരെ ബോണ്ട്; ഇന്ത്യക്കാരും നൽകണോ?

എയർ ഓപ്പറേഷൻസ് കോർഡിനേറ്ററായ ലിലിയൻ പുറത്തുവിട്ട ടിക്ടോക് വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. മകൻ്റെ സ്പാനിഷ് പാസ്പോർട്ടിൻ്റെ കാലാവധി കഴിഞ്ഞെന്നും ട്രാവൽ വീസയുണ്ടെങ്കിലേ യാത്ര ചെയ്യാൻ കഴിയൂ എന്നും വിമാനത്താവളത്തിൽ വച്ചാണ് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. വിമാനം മിസ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ അവർ കുട്ടിയെ ടെർമിനലിൽ ഉപേക്ഷിച്ചു. ഒരു ബന്ധുവിനെ വിളിച്ചിട്ടുണ്ടെന്നും അവർ വന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകും എന്നും പറഞ്ഞതിന് ശേഷം ഇവർ വിമാനം കയറി പോയി.

തൻ്റെ മാതാപിതാക്കൾ അവരുടെ മാതൃരാജ്യത്തേക്ക് അവധിയാഘോഷിക്കാൻ പോവുകയായിരുന്നു എന്നും തന്നെ ഇവിടെ ഉപേക്ഷിച്ച് അവർ പോയി എന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിന്നാലെ വിമാനത്തിൽ നിന്ന് മാതാപിതാക്കളുടെ ലഗേജ് നീക്കം ചെയ്ത പോലീസ് ഇവരെ പിടികൂടുകയും ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതിൽ വ്യക്തതയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും