Video : പ്രളയത്തിൽ ഒലിച്ചുപോയ 12 കോടിയുടെ ആഭരണങ്ങൾക്കായി തിരച്ചിൽ

China Flood Viral Video : പ്രളയത്തിൽ സർവ്വതും പോയെങ്കിലും സ്വർണ്ണം കിട്ടിയാൽ എല്ലാ പ്രശ്നവും മാറുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും ചില് അവ്യക്തതകളുണ്ട്

Video : പ്രളയത്തിൽ ഒലിച്ചുപോയ 12 കോടിയുടെ ആഭരണങ്ങൾക്കായി തിരച്ചിൽ

Gold Missing in China

Published: 

31 Jul 2025 13:32 PM

ബെയ്ജിംഗ്: ചൈനയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോവുകയും കൃഷി നശിക്കുകയും ചെയ്തതെല്ലാം വാർത്തയായിരുന്നു. അതിനിടയിൽ പ്രളയത്തിൽ ഒരു ജ്വല്ലറിയിൽ നിന്ന് ഒലിച്ചുപോയ ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾക്കായി തിരച്ചിൽ നടത്തുകയാണ് പ്രദേശവാസികൾ.

തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗ്വാൻ നഗരത്തിലാണ് സംഭവം. കടയിലുണ്ടായിരുന്ന സ്വർണ്ണവും വെള്ളിയുമടക്കമുള്ള ആഭരണങ്ങൾ വെള്ളത്തിൽ ഒലിച്ചുപോവുകയായിരുന്നു. വിവരമറിഞ്ഞതോടെ പ്രദേശവാസികളും ദൂരദേശങ്ങളിൽ നിന്നുള്ളവരടക്കം നൂറുകണക്കിന് ആളുകളാണ് നദിയിലും പരിസരപ്രദേശങ്ങളിലും ആഭരണങ്ങൾക്കായി തിരച്ചിലാരംഭിച്ചത്. കയ്യിലും കാലിലും ഗ്ലൗസുകളിട്ട് മൺവെട്ടിയുമായാണ് ആളുകൾ സ്വർണ്ണം തപ്പാനിറങ്ങിയത്. ചില ഭാഗ്യശാലികൾക്ക് ഇവിടെ നിന്ന് പലയിടത്തു നിന്നും സ്വർണ്ണക്കഷണങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സ്വർണ്ണം തിരയുന്നവർ- Video


പ്രത്യാശയോ

പ്രളയത്തിൽ സർവ്വതും പോയെങ്കിലും സ്വർണ്ണം കിട്ടിയാൽ എല്ലാ പ്രശ്നവും മാറുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും ചില അവ്യക്തതകളുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന സ്വർണ്ണം സുരക്ഷിതമാണോയെന്നും ഇങ്ങനെ സ്വർണ്ണം ലഭിക്കുന്നവർക്ക് നിയമപരമായി എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞ് വെക്കാനുണ്ട് എന്നതെല്ലാം ചോദ്യചിഹ്നമാണ്. ഇങ്ങനെ സ്വർണ്ണം കണ്ടെത്തുന്നവർക്ക് അതിന്മേൽ നിയമപരമായ അവകാശം ലഭിക്കുമോ എന്നതും ചോദ്യചിഹ്നമാണ്. എങ്കിലും, പ്രളയാനന്തരം ദുരിതത്തിലായ ജനങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ ഈ ‘സ്വർണ്ണവേട്ട’ സഹായിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം