AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anti-Dengue Campaign: ‘കൊതുകിനെ ജീവനോനോടെയോ കൊന്നോ നൽകാം’; പാരിതോഷികം ഉറപ്പ്; ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് ഒരു ​ഗ്രാമം

Philippine Village Fights Dengue With Cash: കൊതുകകളെയോ, കൊതുക് ലാര്‍വകളെയോ നശിപ്പിക്കുന്നവര്‍ക്ക് അഞ്ച് എണ്ണത്തിന് ഒരു ഫിലിപ്പൈന്‍ പെസോ എന്ന നിലയിലാണ് പാരിതോഷികം ലഭിക്കുകയെന്ന് പ്രദേശത്തെ ഗ്രാമ പ്രമുഖന്‍ കാര്‍ലിറ്റോ സെര്‍ണല്‍ പറയുന്നു.

Anti-Dengue Campaign: ‘കൊതുകിനെ ജീവനോനോടെയോ കൊന്നോ നൽകാം’; പാരിതോഷികം ഉറപ്പ്; ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് ഒരു ​ഗ്രാമം
MosquitoImage Credit source: social media
Sarika KP
Sarika KP | Published: 20 Feb 2025 | 09:06 AM

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ വ്യത്യസ്ത മാർ​ഗം സ്വീകരിച്ച് ഫിലിപ്പൈന്‍സിലെ ഒരു ​ഗ്രാമം. കൊതുകിനെ ജീവനോടെയോ കൊന്നോ പിടിക്കൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് ഇവരുടെ പ്രതിരോധ പ്രവർത്തനം. ഫിലിപ്പൈന്‍സ് തലസ്ഥാന നഗരമായ മനിലയുടെ പ്രാന്തപ്രദേശങ്ങളായ മലയോര മേഖലകളിലാണ് വ്യത്യസ്തമായ ഈ രീതി നടക്കുന്നത്.

മന്‍ഡലുയോങ് മേഖലയിലാണ് കൊതുകിനെ പിടിച്ചു നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിലൂടെ ഡെങ്കിപ്പനി പകരുന്നത് തടയുക എന്നാണ് ലക്ഷ്യമിടുന്നത്. കൊതുകകളെയോ, കൊതുക് ലാര്‍വകളെയോ നശിപ്പിക്കുന്നവര്‍ക്ക് അഞ്ച് എണ്ണത്തിന് ഒരു ഫിലിപ്പൈന്‍ പെസോ എന്ന നിലയിലാണ് പാരിതോഷികം ലഭിക്കുകയെന്ന് പ്രദേശത്തെ ഗ്രാമ പ്രമുഖന്‍ കാര്‍ലിറ്റോ സെര്‍ണല്‍ പറയുന്നു. സമീപ ​​ഗ്രാമമായ ക്യൂസണില്‍ ഡെങ്കിപ്പനി വലിയ രീതിയിൽ പടർന്നത് മന്‍ഡലുയോങ് അധികൃതരെ ആശങ്കയിലാക്കിയിരുന്നു. ഇതിന് മുന്നോടിയായാണ് ഇത്തരം ഒരു പ്രതിരോധപ്രവർത്തനം.

Also Read: കണ്‍മുന്നില്‍ വധശിക്ഷ; ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ യുഎഇയില്‍ ഇന്ത്യന്‍ യുവതി; ഒടുവില്‍

അതേസമയം രാജ്യത്തെ എട്ടോളം മേഖലകളിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. 2025 ആരംഭിച്ച് ഇതുവരെ 28,234 ഡെങ്കിപ്പനി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മുൻവർഷത്തേക്കാൾ നാൽപ്പത് ശതമാനം വർധിച്ചിട്ടുണ്ട്. ഇതുവരെ പത്ത് മരണങ്ങളും ക്യൂസണില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന​ഗരത്തിൽ മാത്രം 1,769 പേര്‍ക്ക് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി പ്രദേശത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കനാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇത്തരം ഒരു ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ ക്യാംപയിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം പാരിതോഷികം പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങള്‍ കൊതുക് വളര്‍ത്താന്‍ ശ്രമിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാൽ ക്യാംപയിന്‍ തുടങ്ങിയതിന് പിന്നാലെ കൊതുക് വേട്ടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. 45 ഡാര്‍ക്ക് കൊതുക് ലാര്‍വകളുമായി എത്തിയ തനിക്ക് ഒമ്പത് പെസോ അധികൃതര്‍ അനുവദിച്ചെന്ന് 64 കാരനെ ഉദ്ധരിച്ച് അന്തർ ​ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.