Narendra Modi: റോമിലേക്ക് സ്വാഗതം; പ്രധാനമന്ത്രി ഇറ്റലിയില്‍, ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി
Modi Arrives in Italy Amid Global Focus, Giorgia Meloni Welcomes Him: ഇറ്റലിയിലെ റോമിലെത്തി, പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയെയും പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇന്ത്യ-ഇറ്റലി സഹകരണം എങ്ങനെ വര്‍ധിപ്പിക്കാം എന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ കേന്ദ്രീകരിച്ച് ചര്‍ച്ച മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയില്‍. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. റോമിലെത്തിയ പ്രധാനമന്ത്രിയെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി സ്വീകരിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രധാനമന്ത്രി പോപ്പുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
ഇറ്റലിയിലെ റോമിലെത്തി, പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയെയും പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇന്ത്യ-ഇറ്റലി സഹകരണം എങ്ങനെ വര്‍ധിപ്പിക്കാം എന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ കേന്ദ്രീകരിച്ച് ചര്‍ച്ച മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2025-29 ലെ സംയുക്ത തന്ത്രപരമായ പ്രവര്‍ത്തന പദ്ധതിയെ കുറിച്ച് സംസാരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യും. ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ആസ്ഥാനം സന്ദര്‍ശിച്ച് ആഗോള ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ബഹുരാഷ്ട്രവാദത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജിയയുടെ പോസ്റ്റ്
Welcome to Rome, my friend! 🇮🇹🇮🇳 pic.twitter.com/mUjFL4HIqY
— Giorgia Meloni (@GiorgiaMeloni) May 19, 2026
പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ ആദ്യ ഇറ്റലി ഉഭയകക്ഷി സന്ദര്‍ശനമാണിത്. യുഎഇ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. പ്രധാനമന്ത്രിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അദ്ദേഹത്തെ ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സ്വാഗതം ചെയ്തു, വെല്‍കം ടു റോം മൈ ഫ്രണ്ട് എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
രാഷ്ട്ര തലവന്മാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി
ഓസ്ലോയില്‍ നടന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ വെച്ച് ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡെന്മാര്‍ക്കിന്റെ ആക്ടിങ് പ്രധാനമന്ത്രിയ മെറ്റ് ഫ്രെഡറിക്‌സണുമായുള്ള കൂടിക്കാഴ്ചയില്‍ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലയിലെ സഹകരണം ചര്‍ച്ചയായി. ഇന്ത്യ-ഡെന്മാര്‍ക്ക് ഹരിത പരിവര്‍ത്തനത്തില്‍ കൈവരിച്ച തന്ത്രപരമായ പങ്കാളിത്തത്തെ ഇരുവരും സ്വാഗതം ചെയ്തു. പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ സഹകരണവും ചര്‍ച്ചയുടെ ഭാഗമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ഡാനിഷുകാരെ ക്ഷണിച്ചു.
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പെറ്റേരി ഒര്‍പോയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി ഇരുവരും പരിശോധിക്കുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിനുള്ള പ്രതിബദ്ധതയും ഉറപ്പിച്ചു.
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റേണ്‍ പ്രോസ്റ്റാഡോട്ടിറുമായി മോദി നടത്തിയത്. വ്യാപാരം, നിക്ഷേപം, ഉത്പാദന സഹകരണം എന്നിവയിലെ ഉഭയകക്ഷി സാധ്യതകള്‍ തുറക്കുന്നതിന് ടിഇപിഎ മികച്ച അവസരം നല്‍കുന്നുവെന്ന് ഇരുവരും പറഞ്ഞു. ഭൂതാപ ഊര്‍ജം, മത്സ്യബന്ധനം, നൂതന സാങ്കേതികവിദ്യകകള്‍, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം, ടൂറിസം, മൊബിലിറ്റി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയവയും ഇരുവരും അവലോകനം ചെയ്തു.
English Summary
Prime Minister Narendra Modi arrived in Italy and was welcomed by Giorgia Meloni. During the visit, Modi is also expected to meet the Pope as part of key diplomatic engagements.