AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi – Emmanuel Macron: ഒരു വിമാനത്തിൽ ഒരുമിച്ച് , ഡിന്നറും ഒരുമിച്ച്: മോദി – മാക്രോൺ സൗഹൃദം ഉറ്റുനോക്കി രാജ്യങ്ങൾ

PM Narendra Modi Visit to France: ഫ്രാൻസ് സന്ദർശനത്തിൽ ശ്രദ്ധേയമായി മോദിയുടെയും മക്രോണിന്റെയും സൗഹൃദം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ആദ്യ ദിവസം മുതൽ അവസാനം വരെ മോദിയോടൊപ്പം സഞ്ചരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും.

Narendra Modi – Emmanuel Macron: ഒരു വിമാനത്തിൽ ഒരുമിച്ച് , ഡിന്നറും ഒരുമിച്ച്: മോദി – മാക്രോൺ സൗഹൃദം ഉറ്റുനോക്കി രാജ്യങ്ങൾ
ഇമ്മാനുവൽ മാക്രോൺ, നരേന്ദ്ര മോദി
nandha-das
Nandha Das | Updated On: 12 Feb 2025 14:10 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചത് ഫെബ്രുവരി 10നാണ്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ നടത്തുന്ന മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ പ്രധാന അജൻ‌ഡ എഐ ആക്ഷൻ ഉച്ചകോടി ആയിരുന്നു. ലോക നേതാക്കളും ആഗോള ടെക് സിഇഒമാരും പങ്കെടുത്ത ഉച്ചകോടിയിൽ ഇന്ത്യ സഹ അധ്യക്ഷതത സ്ഥാനം വഹിച്ചു. ഫ്രാൻസിലെ സന്ദർശനത്തിന് ശേഷം ഫെബ്രുവരി 12ന് മോദി യുഎസിലേക്ക് തിരിക്കും.

ഫ്രാൻസ് സന്ദർശനത്തിൽ ശ്രദ്ധേയമായി മോദിയുടെയും മക്രോണിന്റെയും സൗഹൃദം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ആദ്യ ദിവസം മുതൽ അവസാനം വരെ മോദിയോടൊപ്പം സഞ്ചരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ആദ്യ ദിവസം പ്രസിഡന്റ് മാക്രോൺ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു. തുടർന്ന് ഇന്ത്യയും ഫ്രാൻസും സഹ അധ്യക്ഷസ്ഥാനം വഹിച്ച എഐ ആക്ഷൻ ഉച്ചകോടിയിൽ ഇരുവരും പങ്കെടുത്തു.

പിന്നീട്, സാമ്പത്തിക സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും ഇരുവരും പങ്കെടുത്തു. തുടർന്ന് രാത്രി മോദിയും മാക്രോണും ഒരേ വിമാനത്തിൽ മാർസെയിലേക്ക് തിരിച്ചു. അവിടെ വെച്ച് പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് മാക്രോൺ അത്താഴവിരുന്ന് ഒരുക്കി. ഈ രണ്ടു ലോക നേതാക്കൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശ്രദ്ധ നേടിയത് മൂന്നാം ദിനമായ ഫെബ്രുവരി 12നാണ്. ബുധനാഴ്ച മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റ് മോദിയും മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഈ അതുല്യമായ പങ്കാളിത്തത്തിന്റെ ആഴം എടുത്തു കാണിച്ചുകൊണ്ട് ഇവർ ഒരുമിച്ച് ഐടിഇആർ പദ്ധതിയും മാർസെയിൽ തുറമുഖവും സന്ദർശിച്ചു. മാക്രോണിനെ പോലുള്ള ഒരു നേതാവ് മറ്റൊരു ലോക നേതാവിന് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും അടുപ്പം പ്രകടിപ്പിക്കുന്നതും വളരെ അപൂർവമാണ്. അതുകൊണ്ട് തന്നെയാണ് ഈ സൗഹൃദം ഏറെ ശ്രദ്ധ നേടുന്നത്.

അതേസമയം, ഫെബ്രുവരി 12 ന് വൈകീട്ട് രണ്ടാം തവണ അധികാരത്തിലേറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി മോദി വാഷിംഗ്ടണിലേക്ക് പോകും. അതിന് മുൻപ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇത്തരത്തിൽ പാരിസിൽ നടക്കുന്ന മൂന്നാം ഉച്ചകോടിയാണിത്. ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ്, യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, തുടങ്ങിയ ലോകനേതാക്കളും ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ തുടങ്ങിയ ആഗോള ടെക് സിഇഒമാരും ഉച്ചകോടിയില്‍ പങ്കെടുത്തു.