5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Blue Visa: ​ഗോൾഡൻ വിസ ഔട്ട്, ഇനി ബ്ലൂ വിസ; ആദ്യം 20 പേർക്ക്, ഇതാണ് യോ​ഗ്യത

UAE Blue Visa System: ​ഫെബ്രുവരി 11 മുതൽ 13 വരെ ദുബായിൽ നടന്ന ഉച്ചകോടിയിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

UAE Blue Visa: ​ഗോൾഡൻ വിസ ഔട്ട്, ഇനി ബ്ലൂ വിസ; ആദ്യം 20 പേർക്ക്, ഇതാണ് യോ​ഗ്യത
പ്രതീകാത്മക ചിത്രം Image Credit source: Read More
neethu-vijayan
Neethu Vijayan | Published: 12 Feb 2025 21:56 PM

ദുബായ്: ഇനി യുഎഇയിൽ തിളങ്ങാൻ പോകുന്നത് ബ്ലൂ വിസ. പ്രമുഖ വ്യക്തികളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ ബ്ലൂ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ നിലവിൽ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ഗോൾഡൻ വിസ. ഗോൾഡൻ വിസ പോലെ പത്ത് വർഷത്തേക്കുള്ള താമസം ഒരുക്കുന്ന വിസയാണ് ബ്ലൂ വിസയും.

ഫെബ്രുവരി 11 മുതൽ 13 വരെ ദുബായിൽ നടന്ന ഉച്ചകോടിയിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

പ്രാരംഭ ഘട്ടത്തിൽ, 20 പേർക്ക് മാത്രമാണ് ബ്ലൂ വിസ ലഭിക്കുന്നത്. സുസ്ഥിരതാ ചിന്താഗതിക്കാരായവർക്കും നൂതനാശയക്കാർക്കും ബ്ലൂ വിസ നൽകും. അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾ, സർക്കാരിതര ഗ്രൂപ്പുകൾ, കോർപ്പറേറ്റ് നേതാക്കൾ, അവാർഡ് ജേതാക്കൾ, ഗവേഷകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് ബ്ലൂ വിസ ലഭിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കടക്കം വിസ നൽകുന്നതാണ്.

യോഗ്യരായ വ്യക്തികൾക്ക് ഐസിപി വഴി നേരിട്ട് ബ്ലൂ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. യുഎഇ സർക്കാർ നാമനിർദേശം ചെയ്യുന്ന വ്യക്തികൾക്കും ബ്ലൂ വിസ കിട്ടും. ബ്ലൂ വിസ സർവീസ് 24 മണിക്കൂറും ലഭ്യമാണെന്നാണ് അധികാരികൾ പറയുന്നത്. അതോറിറ്റിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർവീസ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലീലി പറഞ്ഞു.