Narendra Modi: ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലില്‍ എത്തി

Narendra Modi Arrives in Brazil: ഹോട്ടലില്‍ എത്തിയ മോദിയെ അവിടെയുള്ള ഇന്ത്യക്കാര്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആളുകളുമായി കുറച്ച് സമയം ചിലവഴിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

Narendra Modi: ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലില്‍ എത്തി

നരേന്ദ്ര മോദി ബ്രസീലില്‍

Updated On: 

06 Jul 2025 | 07:33 AM

റിയോ ഡി ജനീറോ: പതിനേഴാമത്തെ ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍ എത്തി. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ബ്രസീലിലേക്ക് എത്തിയത്. ഗാലിയോ വിമാനത്താവളത്തിലെത്തിയ മോദിക്ക് ബ്രസീല്‍ ആചാരപരമായ സ്വീകരണം നല്‍കി.

ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇന്‍സിയോ ലുല ഡ സില്‍വയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദി നടത്തുന്ന നാലാമത്തെ സന്ദര്‍ശനം കൂടിയാണിത്. ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന് പുറമെ തലസ്ഥാന നഗരമായ ബ്രസീലിയയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ബ്രസീലില്‍ എത്തിയ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രസീലിലെ റിയോ ജി ജനീറോയില്‍ വന്നിറങ്ങി. ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസിഡന്റ് ലുലയുടെ ക്ഷണപ്രകാരം അവരുടെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് സന്ദര്‍ശനത്തിനായി പോകും. ഈ സന്ദര്‍ശന വേളയില്‍ ഉത്പാദനക്ഷമമായ മീറ്റിങ്ങുകളും സംഭാഷണങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഹോട്ടലില്‍ എത്തിയ മോദിയെ അവിടെയുള്ള ഇന്ത്യക്കാര്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആളുകളുമായി കുറച്ച് സമയം ചിലവഴിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

അതേസമയം, ജൂലൈ 6,7 തീയതികളിലാണ് പതിനേഴാമത് ബ്രിക്‌സ് ഉച്ചക്കോടി നടക്കുന്നത്. സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍, കൃത്രിമബുദ്ധിയുടെ ഉപയോഗം, കാലാവസ്ഥ, ആരോഗ്യം, സാമ്പത്തികം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

Also Read: Narendra Modi: ഘാനയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വ്യാപാരം, പ്രതിരോധം, ഊര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിഷയങ്ങളില്‍ പ്രസിഡന്റ് ലുലയുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും വിവരമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം