AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk New Party: ട്രംപിനോട് ഇനി രാഷ്ട്രീയ യുദ്ധം; ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപിച്ച് മസ്‌ക്

Elon Musk Launches New Political Party In US: തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. തന്റെ സംരംഭങ്ങളുടെ ഉപയോക്താക്കളുടെ അമിതമായ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മസ്‌ക് പറഞ്ഞു.

Elon Musk New Party: ട്രംപിനോട് ഇനി രാഷ്ട്രീയ യുദ്ധം; ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപിച്ച് മസ്‌ക്
എലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 06 Jul 2025 06:12 AM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ട്രംപിന്റെ മുന്‍ ഉപദേശകനും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക്. അമേരിക്കയില്‍ രൂപീകരിക്കുന്ന മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണിത്. അമേരിക്ക പാര്‍ട്ടി എന്നാണ് മസ്‌ക് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. തന്റെ സംരംഭങ്ങളുടെ ഉപയോക്താക്കളുടെ അമിതമായ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മസ്‌ക് പറഞ്ഞു.

രണ്ടില്‍ ഒന്ന് എന്ന അനുപാതത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണം. നിങ്ങള്‍ക്ക് അത് തീര്‍ച്ചയായും ലഭിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നകിനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.

മസ്‌കിന്റെ പോസ്റ്റ്‌

എക്‌സിലൂടെ ജനങ്ങളുടെ പിന്തുണ തേടിയതിന് ശേഷമാണ് താന്‍ പാര്‍ട്ടി രൂപീകരിച്ചതെന്നും നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും മസ്‌ക് ആരോപിച്ചു.

Also Read: Baba Vanga Predictions: അഞ്ച് വർഷത്തിനകം കൊവിഡ് തിരികെവരും; ബാബ വാംഗയുടെ അടുത്ത പ്രവചനം ഇങ്ങനെ

നേരത്തെ എക്‌സ് വഴി പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌ക് ജനങ്ങളുടെ അഭിപ്രായം സര്‍വേയിലൂടെ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്. 2028ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലോ മത്സരിക്കുമോ എന്ന നെറ്റിസണ്‍സിന്റെ ചോദ്യത്തിന് അടുത്ത വര്‍ഷം എന്നാണ് മസ്‌ക് മറുപടി നല്‍കിയത്.