AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Big Beautiful Bill: ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എങ്ങനെ ഇന്ത്യക്കാരെ ബാധിക്കും?

One Big Beautiful Bill Impact In Indians: യുഎസ് പൗരന്മല്ലാത്ത എല്ലാവര്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, എച്ച് 1ബി അല്ലെങ്കില്‍ എച്ച് 2എ പോലുള്ള താത്കാലികള്‍ വിസയുള്ള ആളുകള്‍, വിദേശ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഈ നിയമം ബാധകമാണ്.

One Big Beautiful Bill: ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എങ്ങനെ ഇന്ത്യക്കാരെ ബാധിക്കും?
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 03 Jul 2025 16:55 PM

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ കുറിച്ചാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ബില്ല് എങ്ങനെയാണ് ഇന്ത്യക്കാരെ സ്വാധീനിക്കാന്‍ പോകുന്നതെന്നാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള നികുതിയുമായി ബന്ധപ്പെട്ട് ഗണ്യമായ മാറ്റങ്ങള്‍ നിര്‍ദിഷ്ട നിയമനിര്‍മാണത്തിലെ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. ഇതോടെ യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ വലിയ ആശ്വാസമാകും. നാട്ടിലേക്ക് പണമയക്കുന്നതിനുള്ള നികുതി നിരക്ക് 5 ശതമാനത്തില്‍ നിന്നും 1 ശതമാനമാക്കിയാണ് കുറച്ചത്.

യുഎസ് പൗരന്മല്ലാത്ത എല്ലാവര്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, എച്ച് 1ബി അല്ലെങ്കില്‍ എച്ച് 2എ പോലുള്ള താത്കാലികള്‍ വിസയുള്ള ആളുകള്‍, വിദേശ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഈ നിയമം ബാധകമാണ്.

Also Read: Donald Trump: ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റ് കടന്നു; ടൈ ബ്രേക്കറായി ജെ. ഡി. വാൻസ്

യുഎസില്‍ താമസിക്കുന്ന ഏകദേശം 45 ലക്ഷം ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര പണ കൈമാറ്റ നികുതി കുറയ്ക്കല്‍ ഗുണം ചെയ്യും. ഒരു ധനകാര്യ സ്ഥാപനത്തിലോ അവരുടെ അക്കൗണ്ടിലോ ഉള്ള തുകയില്‍ നിന്നും അടയ്ക്കുന്ന പണത്തെയും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അയക്കുന്നവരെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയതായും വിവരമുണ്ട്.