UAE Visit Visa: 4,000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ മാത്രം ബന്ധുക്കളെ കൊണ്ടുപോകാം; യുഎഇ വിസിറ്റ് വിസ നിയമങ്ങളില്‍ മാറ്റം
UAE Visa Update 2025: നിര്‍മിത ബുദ്ധി, വിനോദം, പരിപാടികള്‍, ക്രൂസ് കപ്പലുകള്‍, ആഡംബര യാട്ടുകള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കായി പുതിയ വിസ പ്രഖ്യാപിച്ചു. ഇതിന് പുറമെ പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വര്‍ഷത്തേക്ക് മാനുഷിക വിസ അനുവദിക്കും.
അബുദബി: യുഎഇ വിസ നിയമങ്ങളില്‍ മാറ്റം. നാല് പുതിയ വിസിറ്റ് വിസകള്‍ അവതരിപ്പിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് നാല് പുതിയ സന്ദര്‍ശക വിസ വിഭാഗങ്ങളും അവതരിപ്പിച്ചു.
നിര്‍മിത ബുദ്ധി, വിനോദം, പരിപാടികള്‍, ക്രൂസ് കപ്പലുകള്‍, ആഡംബര യാട്ടുകള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കായി പുതിയ വിസ പ്രഖ്യാപിച്ചു. ഇതിന് പുറമെ പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വര്‍ഷത്തേക്ക് മാനുഷിക വിസ അനുവദിക്കും.
ഇനി മുതല്‍ പ്രവാസികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി നാലായിരം ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഒരൊറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ജിസിസി വിസ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്.




സുപ്രധാന മാറ്റങ്ങള്‍
ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍- മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഹോസ്റ്റ് വരുമാനം കുറഞ്ഞത് 4,000 ദിര്‍ഹം ഉണ്ടായിരിക്കണം.
രണ്ടാം ഡിഗ്രി, മൂന്നാം ഡിഗ്രി ബന്ധുക്കള്‍- ഹോസ്റ്റിന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം 8,000 ദിര്‍ഹമായിരിക്കണം.
സുഹൃത്തുക്കള്‍- സ്‌പോണ്‍സര്‍ഷിപ്പിന് പ്രതിമാസം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളമുണ്ടായിരിക്കണം.
Also Read: UAE Supermoon: യുഎഇയുടെ ആകാശം നിറയെ സൂപ്പര്‍മൂണുകളും ഉല്‍ക്കാവര്‍ഷങ്ങളും; എപ്പോള്‍ എവിടെ കാണാം?
വിസ നിയമങ്ങള്‍
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിനോദം, പരിപാടികള്‍, ക്രൂയിസ് കപ്പലുകള്‍, വിനോദ ബോട്ടുകള്‍ എന്നിവയിലെ വിദഗ്ധര്‍ക്കായി നാല് പുതിയ സന്ദര്‍ശന വിസ വിഭാഗങ്ങള്‍.
മാനുഷിക താമസ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കുന്നു, അതോറിറ്റിയുടെ തീരുമാനപ്രകാരം അത് ഇനിയും നീട്ടാനുള്ള സാധ്യതയുണ്ട്. - വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തേക്ക് താമസാനുമതി നല്‍കുന്നു.
- സുഹൃത്തിനോ ബന്ധുവിനോ ഉള്ള ഒരു സന്ദര്‍ശന വിസ, സ്‌പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി, മൂന്നാം ഡിഗ്രി വരെ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സ്‌പോണ്‍സര്‍ഷിപ്പ് അനുവദിക്കുന്നു.
- ബിസിനസ് എക്‌സ്‌പ്ലോറേഷന്‍ വിസയ്ക്ക് ഒരു കമ്പനി സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത, രാജ്യത്തിന് പുറത്ത് നിലവിലുള്ള ഒരു കമ്പനിയില്‍ ഒരു ഓഹരിയുടെ ഉടമസ്ഥാവകാശം, അല്ലെങ്കില്‍ തെളിയിക്കപ്പെട്ട പ്രൊഫഷണല്‍ പരിശീലനം എന്നിവ ആവശ്യമാണ്.
- ട്രക്ക് ഡ്രൈവര്‍ വിസയ്ക്ക് ഒരു സ്‌പോണ്‍സറുടെ അംഗീകാരം ആവശ്യമാണ്, കൂടാതെ ആരോഗ്യ, സാമ്പത്തിക ഗ്യാരണ്ടികളും ആവശ്യമാണ്.
- ഓരോ വിസ തരത്തിനും അംഗീകൃത താമസ കാലയളവ് വ്യക്തമായ ഷെഡ്യൂളുകളില്‍ വ്യക്തമാക്കണം.