പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
No More Barbecues at Flamingo Beach: RAK Announces New Safety Rules: യു.എ.ഇയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെ കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുന്നത് പതിവാണ്. ഇത്തരം കൂടിച്ചേരലുകളുടെ ഒരു പ്രധാന ആകർഷണം തന്നെ ബാർബീക്യു ആയിരുന്നു. എന്നാൽ കനൽ ഉപയോഗിച്ചുള്ള പാചകത്തിന് ശേഷം ഉപേക്ഷിക്കുന്ന ചൂടുള്ള കരിയും മറ്റു മാലിന്യങ്ങളും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണ്

പ്രതീകാത്മക ചിത്രം
റാസൽഖൈമ: റാസൽഖൈമയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലെമിംഗോ ബീച്ചിൽ ചാർകോൾ കത്തിക്കുന്നതിനും ബാർബീക്യു ചെയ്യുന്നതിനും അധികൃതർ കർശന വിലക്കേർപ്പെടുത്തി. ബീച്ചിൻ്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി. 2026 സെപ്റ്റംബർ 10 മുതൽ തന്നെ ഈ നിരോധനം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെ കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ചുകളിൽ ഒത്തുകൂടുന്നത് പതിവാണ്. ഇത്തരം കൂടിച്ചേരലുകളുടെ ഒരു പ്രധാന ആകർഷണം തന്നെ ബാർബീക്യു ആയിരുന്നു. എന്നാൽ കനൽ ഉപയോഗിച്ചുള്ള പാചകത്തിന് ശേഷം ഉപേക്ഷിക്കുന്ന ചൂടുള്ള കരിയും മറ്റു മാലിന്യങ്ങളും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണ്. ബീച്ചുകളിലൂടെ നഗ്നപാദരായി നടക്കുന്നവർക്ക് ചൂടുള്ള ചാർകോൾ തട്ടി പൊള്ളലേൽക്കുന്നത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് അധികൃതർ ചുണ്ടിക്കാട്ടുന്നു.
ബീച്ചുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് റാസൽഖൈമയിലെ പുതിയ നിയന്ത്രണം. ഈ വർഷം ആദ്യം റാസൽഖൈമ പൊലീസ് എമിറേറ്റിലുടനീലം പ്രത്യേക സുരക്ഷാ ക്യാംപെയിൻ നടത്തിയിരുന്നു. ഷാം അൽ റാസ്, അൽ മൈരിദ് തുടങ്ങിയ ബീച്ചുകളിൽ വൈകുന്നേരങ്ങളിൽ പൊലീസ് സംഘം സന്ദർശനം നടത്തി ജനങ്ങൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകിയിരുന്നു.
Also Read: അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
ബീച്ചുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധികണമെന്നും അപകട സാധ്യതയുള്ള ആഴമുള്ള ഭാഗങ്ങക്കിലേക്ക് പോകാൻ അനുവദിക്കരുത് എന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ അപകടങ്ങൾ ഒഴിവാക്കാൻ ബീച്ചുകളിലെ ലൈഫ് ഗാർഡുമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിനും എല്ലാവർടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ പുതിയ നിയന്ത്രണങ്ങളോട് പുർണമായും സഹകരിക്കണമെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെൻ്റ് അഭ്യർത്ഥിച്ചു.
യു.എ.ഇയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അൽ ഐനിലെ പ്രശസ്തമായ ജബൽ ഹഫീത്തിൻ്റെ പാർക്കിംഗ് ഏരിയകളിൽ ഉൾപ്പടെ ബാർബിക്യു ചെയ്യുന്നതിന് കർശന വിലക്കാണുള്ളത്. നിയമലംഘനം നടത്തിയാൽ കനത്ത പിഴ തന്നെ ഈടാക്കും. നിർദ്ദേശങ്ങളും മുന്നറിപ്പ് ബോർഡുകളും അവഗണിച്ചാൽ ആദ്യത്തെ തവണ 1000 ദിർഹമാണ് പിഴ ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ ഇത് 2000 ദിർഹമായി ഉയരും. വീണ്ടും ഇതേ നിയമലംഘനം നടത്തിയാൽ പിഴ 4000 ദിർഹമായി മാറും.
English Summary
Ras Al Khaimah has banned charcoal burning and barbecuing at Flamingo Beach effective September 10 to preserve the environment and public safety. Violators of similar UAE laws face heavy fines.