Russia Church Attack: റഷ്യയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ പുരോഹിതനും, മരണസംഖ്യ ഉയരുന്നു

Church Attack in Russia: ഡബര്‍ന്റിലെ ജൂത ദേവാലയം അക്രമികള്‍ അഗ്നിക്കിരയാക്കി. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് മുസ്ലിം നോര്‍ത്ത് കോക്കസ് മേഖല.

Russia Church Attack: റഷ്യയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ പുരോഹിതനും, മരണസംഖ്യ ഉയരുന്നു

Russia Church Attack

Published: 

24 Jun 2024 | 09:04 AM

മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെപ്പ്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഇതുവരെ 15ലധികം പോലീസുകാരും ഒരു പുരോഹിതനും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 12ലധികം ആളുകള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളത്.

ഡബര്‍ന്റിലെ ജൂത ദേവാലയം അക്രമികള്‍ അഗ്നിക്കിരയാക്കി. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് മുസ്ലിം നോര്‍ത്ത് കോക്കസ് മേഖല. ഇവിടെയുള്ള പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്.

Also Read: Elon Musk Baby : ഇലോൺ മസ്കിന് 12ആമത്തെ കുഞ്ഞ് ജനിച്ചു എന്ന് റിപ്പോർട്ട്; അമ്മ ന്യൂറാലിങ്ക് ജീവനക്കാരി

ആക്രമണം നടത്തിയത് അന്താരാഷ്ട്ര ഭീകരസംഘടനയില്‍ നിന്നുള്ളവരാണെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന്‍ തലവന്‍ സെര്‍ജി മെലിക്കോവ് അറിയിച്ചു. അക്രമസംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ മഖച്കലയില്‍ നാല് തോക്കുധാരികളെ പോലീസ് വധിച്ചിരുന്നതായി ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മഖച്കലയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സെര്‍ഗോക്കല്‍ എന്ന ഗ്രാമത്തില്‍ അക്രമികള്‍ ഒരു പോലീസ് കാറിന് നേരെ വെടിയുതിര്‍ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയുമായിരുന്നു.

Also Read: E. coli outbreak: യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദ​ഗ്ധരുടെ വിശകലനം ഇങ്ങനെ

മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാള്‍ കച്ചേരി വേദിയില്‍ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നാലുപേരെ ഡാഗെസ്താനില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റഷ്യയുടെ എഫ്എസ്ബി സുരക്ഷാ വിഭാഗവും അറിയിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ