Narendra Modi: ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലില്‍ എത്തി
Narendra Modi Arrives in Brazil: ഹോട്ടലില്‍ എത്തിയ മോദിയെ അവിടെയുള്ള ഇന്ത്യക്കാര്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആളുകളുമായി കുറച്ച് സമയം ചിലവഴിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

റിയോ ഡി ജനീറോ: പതിനേഴാമത്തെ ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍ എത്തി. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ബ്രസീലിലേക്ക് എത്തിയത്. ഗാലിയോ വിമാനത്താവളത്തിലെത്തിയ മോദിക്ക് ബ്രസീല്‍ ആചാരപരമായ സ്വീകരണം നല്‍കി.
ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇന്‍സിയോ ലുല ഡ സില്‍വയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദി നടത്തുന്ന നാലാമത്തെ സന്ദര്‍ശനം കൂടിയാണിത്. ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന് പുറമെ തലസ്ഥാന നഗരമായ ബ്രസീലിയയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ബ്രസീലില്‍ എത്തിയ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രസീലിലെ റിയോ ജി ജനീറോയില്‍ വന്നിറങ്ങി. ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസിഡന്റ് ലുലയുടെ ക്ഷണപ്രകാരം അവരുടെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് സന്ദര്‍ശനത്തിനായി പോകും. ഈ സന്ദര്‍ശന വേളയില്‍ ഉത്പാദനക്ഷമമായ മീറ്റിങ്ങുകളും സംഭാഷണങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.




ഹോട്ടലില്‍ എത്തിയ മോദിയെ അവിടെയുള്ള ഇന്ത്യക്കാര്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആളുകളുമായി കുറച്ച് സമയം ചിലവഴിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
അതേസമയം, ജൂലൈ 6,7 തീയതികളിലാണ് പതിനേഴാമത് ബ്രിക്‌സ് ഉച്ചക്കോടി നടക്കുന്നത്. സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍, കൃത്രിമബുദ്ധിയുടെ ഉപയോഗം, കാലാവസ്ഥ, ആരോഗ്യം, സാമ്പത്തികം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
Also Read: Narendra Modi: ഘാനയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്യാപാരം, പ്രതിരോധം, ഊര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിഷയങ്ങളില്‍ പ്രസിഡന്റ് ലുലയുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും വിവരമുണ്ട്.