Viral Video: ‘നാണമില്ലേ ഈ പെൺകുട്ടിക്ക്’! പൊതുസ്ഥലത്തു വച്ച് സാരിയുടുത്ത് റഷ്യന്‍ യുവതി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Influencer Wears Saree in Public Place: നിലവില്‍ ബംഗ്ലാദേശിലെ ധാക്കയിൽ താമസിക്കുന്ന മോണിക്ക കബീര്‍ എന്ന ഇന്‍ഫ്‌ളുവന്‍സറാണ് ഈ പ്രവർത്തി ചെയ്തത്. തുര്‍ക്കിയിലെ പൊതു ഇടത്ത് വെച്ചാണ് ഇവര്‍ സാരി ധരിച്ചത്.
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് ദിനംപ്രതി ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊതുസ്ഥലത്തു നിന്ന് സാരിയുടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റഷ്യൻ യുവതിയാണ് വീഡിയോയിൽ ഉള്ളത്.
ചുവപ്പ് ബ്ലൗസും കറുപ്പ് ലെഗിന്‍സും ധരിച്ച് പൊതു സ്ഥലത്ത് നിൽക്കുന്ന യുവതിയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കൈയിൽ കുറച്ച് സാധനങ്ങളും കരുതിയിരുന്നു. പിന്നാലെ യുവതി പാന്റിന് മുകളിലായി പാവാട ധരിച്ച ശേഷം ചുവന്ന സാരിയുടുക്കാൻ തുടങ്ങി. ഇതിനിടെ യുവതിയെ കണ്ട് അതുവഴി കടന്നുപോയ ഒട്ടേറെ പേര്‍ കൗതുകത്തോടെയും അതൃപ്തിയോടെയും നോക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ സെക്യൂരിറ്റി വന്ന് ഇത് ശരിയല്ലെന്നും ഇവിടെ നിന്ന് മാറിപ്പോകണമെന്നും ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്.
View this post on Instagram
Also Read:സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്
നിലവില്‍ ബംഗ്ലാദേശിലെ ധാക്കയിൽ താമസിക്കുന്ന മോണിക്ക കബീര്‍ എന്ന ഇന്‍ഫ്‌ളുവന്‍സറാണ് ഈ പ്രവർത്തി ചെയ്തത്. തുര്‍ക്കിയിലെ പൊതു ഇടത്ത് വെച്ചാണ് ഇവര്‍ സാരി ധരിച്ചത്. ‘നമസ്‌തേ തുര്‍ക്കി’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം മൂന്നുകോടിയിലേറെ പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നത്. പൊതുയിടത്തിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചു എന്നാണ് പലരും കമന്റ് ചെയ്തത്. സാരി ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് ആളുകളുടെ ശ്രദ്ധനേടുന്നതിനു വേണ്ടി ഉപയോഗിച്ചത് ശരിയല്ല. എന്നിങ്ങനെയും കമന്റുകൾ എത്തി. പരസ്യമായി സാരിയുടുത്തത് ശരിയായില്ലെന്നും, ഈ പെൺകുട്ടിക്ക് നാണമില്ലേ എന്നും ചിലർ കമന്റ് ചെയ്തു.