AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saudi Airlines: പ്രവാസികളേ സന്തോഷിക്കാന്‍ വകയുണ്ട്; റിയാദ്-കോഴിക്കോട് വിമാനമെത്തുന്നു

Riyadh Kozhikode Flights: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനായി വലിയ വിമാനങ്ങള്‍ക്ക് പകരമായി എയര്‍ബേസ് A320 ശ്രേണിയിലുള്ള വിമാനങ്ങളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക.

Saudi Airlines: പ്രവാസികളേ സന്തോഷിക്കാന്‍ വകയുണ്ട്; റിയാദ്-കോഴിക്കോട് വിമാനമെത്തുന്നു
സൗദി എയര്‍ലൈന്‍സ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 05 Jan 2026 | 09:11 AM

കോഴിക്കോട്: പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് വിരാമം കുറിക്കുന്നു. മലബാറിലെ പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കണ്ടുകൊണ്ട് റിയാദ്-കോഴിക്കോട് റൂട്ടില്‍ സൗദി അറേബ്യയുടെ, സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. 2026 ഫെബ്രുവരി ഒന്ന് മുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് വിമാനക്കമ്പയുടെ വെബ്‌സൈറ്റില്‍ ആരംഭിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനായി വലിയ വിമാനങ്ങള്‍ക്ക് പകരമായി എയര്‍ബേസ് A320 ശ്രേണിയിലുള്ള വിമാനങ്ങളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. വിമാനത്തില്‍ 20 ബിസിനസ് ക്ലാസ് ടിക്കറ്റുകളും 168 എക്കോണമി ക്ലാസ് ടിക്കറ്റുകളുമാണുള്ളത്.

റിയാദില്‍ നിന്ന് പുലര്‍ച്ചെ 1.20 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂര്‍ എത്തിച്ചേത്തും. രാവിലെ 9.45നാണ് മടക്കയാത്ര, ഇത് ഉച്ചയ്ക്ക് 12.50 ഓടെ റിയാദില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിലവില്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

റിയാദ് വിമാനത്തിന് പിന്നാലെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസുകളും പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. കണക്ഷന്‍ വിമാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് സൗദിയുടെ തീരുമാനം.

Also Read: UAE Minimum Wage: എമിറാത്തികള്‍ക്ക് ശമ്പളം 6,000 ദിര്‍ഹം, അപ്പോള്‍ പ്രവാസികള്‍ക്കോ?

2020 ഓഗസ്റ്റില്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതോടെ സൗദി എയര്‍ലൈന്‍സും തങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരിലേക്ക് വീണ്ടും സൗദിയുടെ വിമാനമെത്തുന്നത്.