Eid Al-Fitr holidays: മാർച്ച് 19 മുതൽ ആറുദിവസം ആഘോഷം, സൗദിയിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

Saudi Arabia Announces Eid al-Fitr Holidays: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം ജീവനക്കാർക്ക് ഈ അവധി നൽകാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Eid Al-Fitr holidays: മാർച്ച് 19 മുതൽ ആറുദിവസം ആഘോഷം, സൗദിയിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

Holiday

Published: 

04 Mar 2026 | 02:12 PM

റിയാദ്: സൗദി അറേബ്യയിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ മാർച്ച് 19 വ്യാഴാഴ്ച മുതൽ അവധി ആരംഭിക്കും. മാർച്ച് 18 ബുധനാഴ്ചത്തെ പ്രവൃത്തി സമയത്തിന് ശേഷമാകും ആരംഭിക്കുക.

മാർച്ച് 24 ചൊവ്വാഴ്ചയാണ് അവധി അവസാനിക്കുന്നത്. മാർച്ച് 25 ബുധനാഴ്ച മുതൽ ജോലി പുനരാരംഭിക്കും. ഔദ്യോഗികമായി നാല് പ്രവൃത്തി ദിനങ്ങളാണ് പെരുന്നാൾ അവധിയായി മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇതിനോട് അനുബന്ധിച്ചുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ഭൂരിഭാഗം ജീവനക്കാർക്കും ആറ് ദിവസം തുടർച്ചയായി അവധി ലഭിക്കും.

Also Read: Oil Prices: പെട്രോൾ വില കൂടുമോ? ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇറാൻ, യുദ്ധത്തിൽ തളർന്ന് ഇന്ധന മേഖല

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം ജീവനക്കാർക്ക് ഈ അവധി നൽകാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പിറവിയിൽ മാറ്റം വരികയാണെങ്കിൽ പെരുന്നാൾ ദിനങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്നും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഔദ്യോഗിക അവധി കലണ്ടർ പ്രകാരം മുകളിൽ പറഞ്ഞ തീയതികളാണ് നിശ്ചയിച്ചിരിക്കുന്നത്.

വിശുദ്ധ റമദാൻ 29-ന് അതായത് മാർച്ച് 18 ബുധനാഴ്ച മാസപ്പിറവി ദർശിച്ചാൽ മാർച്ച് 19 വ്യാഴാഴ്ച പെരുന്നാൾ ആയിരിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക.

Follow Us
Related Stories
UAE Rules: യുഎഇയിൽ സുരക്ഷിതമായി ജീവിക്കാം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും
Iran US War: പാക്കിസ്ഥാന് വേണ്ടിയായിരുന്നു! ഇറാനുമായുള്ള വെടിനിർത്തലിനെ കുറിച്ച് ഡൊണാൾഡ് ട്രംപ്
UAE Weather : യു.എ.ഇയിൽ ചൂട് കൂടും; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത
UAE Rule Change: യുഎഇയിൽ വൻ നിയമപരിഷ്കാരം: പ്രായപൂർത്തിയാകാനുള്ള പ്രായം കുറച്ചു, ജൂൺ 1 മുതൽ പുതിയ മാറ്റങ്ങൾ
Hajj 2026: ഹജ്ജ് പാക്കേജുകളുടെ പേരിൽ വൻ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്
West Asia Conflict: ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്